എ ഗണേശമൂര്‍ത്തി എക്‌സ്
India

സ്ഥാനാര്‍ഥിയാക്കിയില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി ഗുരുതരാവസ്ഥയില്‍

കഴിഞ്ഞ ഒരാഴ്ചയായി ഗണേശമൂര്‍ത്തി വിഷാദത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തിക്ക് ഇത്തവണ പാര്‍ട്ടി സ്ഥാര്‍ഥിത്വം നിഷേധിച്ചിരുന്നു.

2019ല്‍ ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്ന്, ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിച്ചാണ് ഗണേശമൂര്‍ത്തി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഗണേശമൂര്‍ത്തി വിഷാദത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് രാവിലെ 9.30 ഓടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോയമ്പത്തൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് ഗണേശ്മൂര്‍ത്തിയെ മാറ്റുകയായിരുന്നു.

സംഭവമറിഞ്ഞ് തമിഴ്നാട് കെസൈസ് മന്ത്രി എസ് മുത്തുസ്വാമി, മൊദകുറിച്ചി എംല്‍എ, ഡോ.സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെ.വി രാമലിംഗം എന്നിവര്‍ ആശുപത്രിയില്‍ എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; 'പ്രണയക്കെണി'യൊരുക്കിയ 19കാരന്‍ പിടിയില്‍

പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി;‌ അബദ്ധത്തിൽ പോക്കറ്റിലിട്ട് പോയതെന്ന് പൊലീസ്

കേരളത്തിൽ വയോജനങ്ങൾക്കായി വാക്സിനേഷൻ, ലോകാരോഗ്യ സംഘടനയും സംസ്ഥാന സർക്കാരും ധാരണയിലെത്തി

കണ്ണൂരില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

SCROLL FOR NEXT