മാരിമുത്തുവിന്റെ കുടുംബം വീടിന് മുന്നില്‍/എക്‌സ്പ്രസ് ഫോട്ടോ 
India

ചുഴലിക്കാറ്റില്‍ മേല്‍ക്കൂര പറന്നുപോയ വീട്; ഗ്യാസുകുറ്റി വാങ്ങാന്‍ പണമില്ലാത്ത നേതാവ്, ഇങ്ങനെയും ഒരു സ്ഥാനാര്‍ത്ഥി

ഗ്യാസ് കുറ്റി വാങ്ങാന്‍ പോലും കയ്യില്‍ പണില്ലാത്തൊരു രാഷ്ട്രീയ നേതാവോ? അത്തരത്തിലൊരു സ്ഥാനാര്‍ത്ഥി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഗ്യാസ് കുറ്റി വാങ്ങാന്‍ പോലും കയ്യില്‍ പണില്ലാത്തൊരു രാഷ്ട്രീയ നേതാവോ? അത്തരത്തിലൊരു സ്ഥാനാര്‍ത്ഥി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കേരളത്തിലല്ല, തമിഴ്‌നാട്ടില്‍. തിരുത്തുറൈപോണ്ടിയില്‍ നിന്ന് ജനവിധി തേടുന്ന സിപിഐയുടെ മാരിമുത്തുവാണ് ആ സ്ഥാനാര്‍ത്ഥി. 

വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ് മാരിമുത്തു. പക്ഷേ ഇപ്പോഴും ഓലമേഞ്ഞ മണ്‍കൂരയ്ക്ക് കീഴിലാണ് താമസം. ആ വീട്ടിലാണെങ്കിലോ, ഗജ ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ മേല്‍ക്കൂര പറന്നുംപോയി. 

കടുവക്കുടി ഗ്രാമത്തിലാണ് 49കാരനായ മാരിമുത്തു താമസിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ്, ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട് നേരെയാക്കാനായി പണം സമ്പാദിക്കാനുള്ള അലച്ചിലിലാണ് ഇപ്പോഴും മാരിമുത്തു. 

ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് തത്ക്കാലത്തേക്ക് മേല്‍ക്കൂര മറച്ചു. മാരിയുടെ ഭാര്യ ജയസുധയും അമ്മയും കര്‍ഷക തൊഴിലാളികളാണ്. മകനെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം എത്രമാത്രം വലുതാണെന്ന് ഈ അമ്മയ്ക്ക് തിട്ടമില്ല. 

'അദ്ദേഹം എപ്പോഴും പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കില്‍ ആയിരിക്കും. ജനങ്ങള്‍ക്കും അതുകൊണ്ട് വളരെ സ്‌നേഹമാണ്. കടുവക്കുടി ഗ്രാമവാസികള്‍ അദ്ദേഹം മത്സരിക്കുന്നത് അറിഞ്ഞ് ആവേശത്തിലാണ്'- ഭാര്യ ജയസുധ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മാരിമുത്തുവിന് നാല് സഹോദരിമാര്‍ കൂടിയുണ്ട്. 

'രണ്ട് മക്കളെ വളര്‍ത്താന്‍ അദ്ദേഹം വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാലും പാര്‍ട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തിക്കും. അതിനുള്ള പ്രതിഫലമാണ് ഈ സീറ്റ്. ജയിച്ചു കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്'-' സഹോദരി സെല്‍വി പറയുന്നു. 

വീട് നന്നാക്കാനായി ഒരു എന്‍ജിഒ 50,000രൂപ നല്‍കിയിരുന്നതായി മാരിമുത്തു പറയുന്നു. എന്നാല്‍ ഈ പണം ഗ്രാമത്തില്‍ പൂര്‍ണമായി തകര്‍ന്ന വീട് ശരിയാക്കാനായി നല്‍കുകയായിരുന്നു. ഭാവിയില്‍ താന്‍ നല്ലൊരു വീട് വയ്ക്കുമെന്നും മാരിമുത്തു കൂട്ടിച്ചേര്‍ത്തു. 

ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ഡലമാണ് തിരുത്തുറൈപോണ്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിഎംകെയാണ് ഇവിടെ ജയിച്ചത്. ഇത്തവണ സ്റ്റാലിനും സംഘവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിന് കരുത്ത് പകരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT