പ്രതീകാത്മക ചിത്രം 
India

കടുത്ത വയറുവേദന; ആശുപത്രിയില്‍ കാണിച്ചപ്പോള്‍ എട്ടുമാസം ഗര്‍ഭിണി; 17കാരി പ്രസവത്തിനിടെ മരിച്ചു

ആശുപത്രിയിലെത്തിയപ്പോഴാണ് പതിനേഴുകാരി എട്ടുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി പ്രസവത്തിനിടെ മരിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടി മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം തേനി ജില്ലയിലെ നാഗലാപുരം ഗ്രാമത്തിലാണ് താമസിച്ചത്. രണ്ട് മാസം മുന്‍പ് വയറുവേദനയെ തുടര്‍ന്നാണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് പതിനേഴുകാരി എട്ടുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞത്.

ഇതിന് പിന്നാലെ വീട്ടുകാര്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടുപേര്‍ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച വിവരം വീട്ടുകാരോട് പറഞ്ഞത്. ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. 17കാരി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന് പിന്നാലെ മരിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ​ഗാനവുമായി സ്റ്റിക്ക്