പൊന്‍മുടി, ഫയല്‍ ഫോട്ടോ/ എക്‌സ്പ്രസ്‌ 
India

തമിഴ്‌നാട് മന്ത്രി പൊന്‍മുടിയെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി; കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്ന് വിശദീകരണം 

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം മന്ത്രിക്ക് സമന്‍സ് നല്‍കിയത് കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്നാണ് ഇഡിയുടെ വിശദീകരണം. പൊന്‍മുടിയുടെ വീട് അടക്കം വിവിധ ഇടങ്ങളില്‍ 13 മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമായിരുന്നു ചോദ്യം ചെയ്യലിനായി മന്ത്രിയെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയത്.

രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് തുടങ്ങിയത്. പൊന്‍മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എന്‍ജിനീയറിങ് കോളജിലും പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടേയും മകന്റേയും വീട്ടില്‍ പരിശോധന നടത്തിയത്. പൊന്‍മുടിയുടെ വീട്ടില്‍ നിന്ന് 70 ലക്ഷം രൂപ ഇഡി കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.  

മന്ത്രിക്കു നേരെ അഴിമതിക്കേസുണ്ട്. ഇതിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി വിസമ്മതിച്ചു. ഇതിന് പിന്നാലെയായിരുന്നു ഇഡിയുടെ നടപടി. 

ഇഡി റഡാറിനു കീഴില്‍ വരുന്ന തമിഴ്നാട്ടിലെ രണ്ടാമത്തെ മന്ത്രിയാണ് പൊന്‍മുടി. നേരത്തെ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT