പ്രതീകാത്മക ചിത്രം 
India

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാടും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചിരുന്നു. കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടുത്തിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

 തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച 39 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പത്തെ ദിവസം ഇത് 31 ആയിരുന്നു. ഐഐടി മദ്രാസില്‍ കഴിഞ്ഞ ദിവസം ക്ലസ്റ്റര്‍ കണ്ടെത്തിയിരുന്നു. ഒന്‍പത് വിദ്യാര്‍ഥികള്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT