India

ഭര്‍തൃവീട്ടില്‍ സമാധാനമില്ല; യുവതിയെയും അനുജത്തിയെയും മന്ത്രവാദിയുടെ വീട്ടിലാക്കി അച്ഛന്‍ മടങ്ങി; ആചാരത്തിന്റെ മറവില്‍ തുടര്‍ച്ചയായി ബലാത്സംഗം; 17 കാരി ഗര്‍ഭിണി

സഹോദരിമാരെ ബലാത്സംഗം ചെയ്ത് 17കാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ മന്ത്രവാദിയും കൂട്ടാളികളും അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സഹോദരിമാരെ ബലാത്സംഗം ചെയ്ത് 17കാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ മന്ത്രവാദിയും കൂട്ടാളികളും അറസ്റ്റില്‍. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മന്ത്രവാദിയെ സമീപിച്ചത്. ഗുജറാത്ത് സ്വദേശിയാ മന്ത്രവാദിയാണ് അറസ്റ്റിലായത്.

വിവാഹിതയായ 23കാരിയുടെ ഭര്‍തൃവീട്ടില്‍ ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് യുവതിയുടെ പിതാവ് മന്ത്രവാദിയെ കണ്ടത്. മന്ത്രവാദത്തിന്റെ ഭാഗമായി 23 കാരി കുറച്ച് ദിവസം വീട്ടില്‍ താമസിക്കണമെന്ന് ഇയാള്‍ യുവതിയുടെ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് യുവതിയെ അവിടെ താമസിപ്പിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മന്ത്രവാദിയുടെ വീട്ടില്‍ എത്തിയ പിതാവിനൊപ്പം യുവതിയെ മടക്കി അയക്കുകയും ചെയ്തു. 

ഇതിന് പിന്നാലെ മന്ത്രവാദത്തിന്റെ ഭാഗമായി ഇളയമകളെ വീട്ടിലേക്ക് അയക്കണമെന്നും ചെലവിലേക്കായി 50,000 രൂപ അവശ്യപ്പെടുകയും ചെയ്തു.പിതാവ് തുക കൈമാറിയ ശേഷം ഇളയ മകളെ മന്ത്രവാദിയുടെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി തന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകണമെന്ന് പിതാവിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ബലാത്സംഗത്തിനിരയായ വിവരം തുറന്നുപറയുകയായിരുന്നു. പിന്നാലെ 23 കാരിയും തന്നെ പീഡിപ്പിച്ച വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

പരാതി നല്‍കിയതിന് പിന്നാലെ മന്ത്രവാദി 17 വയസുകാരിയെ ആചാരാനുഷ്ഠാനങ്ങള്‍ക്കായി വീണ്ടും തന്റെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളുടെ മറവില്‍ തന്റെ പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ചതിനാല്‍ പിതാവ് ഇത് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രവാദിയും ഇയാളുടെ 2 അനുയായികളും ചേര്‍ന്ന് 17 കാരിയെ തട്ടിക്കൊണ്ടുപോയി. പിന്നാലെ പൊലീസ് യുവതിയെ രക്ഷപ്പെടുത്തകയായിരുന്നു. മന്ത്രവാദിക്കൊപ്പം സഹായിയായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരെയും പൊലീസ് വൈദ്യപരിശോധന നടത്തി. 17 കാരി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇരുവരെയും ബലാത്സംഗത്തിനിരയാക്കിയതായി മന്ത്രവാദി സമ്മതിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍