നടന്‍ വിജയ്  ഫെയ്‌സ്ബുക്ക്‌
India

രണ്ടുകോടി അംഗങ്ങള്‍; കന്നിവോട്ടര്‍മാര്‍ക്കും സ്ത്രീകള്‍ക്കും പരിഗണന; ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി വിജയ്

ഇന്ന് ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് വിജയിന്റെ നിര്‍ദേശം.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പാര്‍ട്ടിയുടെ പേര് തമിഴക വെട്രിക് കഴകം എന്നാക്കിയതിന് പിന്നാലെ, പാര്‍ട്ടിയുടെ വിപൂലീകരണം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി നടന്‍ വിജയം. പാര്‍ട്ടിയില്‍ രണ്ട് കോടി ജനങ്ങളെ അംഗങ്ങള്‍ ആക്കാനാണ് നിര്‍ദേശം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായിരിക്കണം കൂടുതല്‍ പരിഗണന. ഇന്ന് ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് വിജയിന്റെ നിര്‍ദേശം.

പാര്‍ട്ടിയുടെ കീഴില്‍ സ്ത്രീകള്‍ക്കായി പ്രത്യക ഘടകം രൂപികരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കന്നി വോട്ടര്‍മാരും സ്ത്രീകളെയും പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടുവരാന്‍ സജീമായി പ്രവര്‍ത്തിക്കണമെന്ന് വിജയ് അഭ്യര്‍ഥിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അംഗത്വ വിതരണത്തിനായി ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കും. ജില്ലകള്‍, ആസംബ്ലി മണ്ഡലം എന്നിവ കേന്ദ്രീകരിച്ച് മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തുമെന്നും വിജയ് ജില്ലാ ഭാരവാഹികളെ അറിയിച്ചു.

ഫെബ്രുവരി രണ്ടിനാണ് വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. 'അടിസ്ഥാന രാഷ്ട്രീയമാറ്റത്തിന്'സുതാര്യവും ജാതിരഹിതവും അഴിമതി രഹിതവുമായ ഭരണമെന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ വിജയ് അറിയിച്ചിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും വിജയ് നേരത്തെ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി