India

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് നിയമവിരുദ്ധം; പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ച് ടിഡിപി

ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്നാണു കത്തില്‍ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി മേധാവിയുമായ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനു പിന്നാലെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ടിഡിപി എംപി കേസിനേനി ശ്രീനിവാസ. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണു കത്ത്. ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്നാണു കത്തില്‍ പറയുന്നത്. അറസ്റ്റ് ചെയ്ത രീതിയിലുള്ള ആശങ്കകളും എംപി പ്രകടിപ്പിച്ചിട്ടുണ്ട്. 

അതേസമയം അറസ്റ്റിനു മണിക്കൂറുകള്‍ക്കു പിന്നാലെ താന്‍ നിരപരാധിയാണെന്നു വ്യക്തമാക്കി ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു തെളിവും ഇല്ലാതെ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നുമാണ് ചന്ദ്രബാബു നായിഡു പറഞ്ഞു. 

'കഴിഞ്ഞ 45 വര്‍ഷമായി തെലുങ്കു ജനതയെ ഞാന്‍ സേവിച്ചു. തെലുങ്കു ജനതയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാനായി ജീവിതം ത്യജിക്കാന്‍ ഒരുക്കമാണ്. ജനങ്ങളെ സേവിക്കുന്നതില്‍നിന്നും എന്നെ തടസപ്പെടുത്താന്‍ ലോകത്തില്‍ ഒരു ശക്തിക്കും കഴിയില്ല' ചന്ദ്രബാബു നായിഡുവിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ (ട്വിറ്റര്‍) കുറിപ്പാണിത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണു ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT