തമിഴ്നാട് ചിദംബരത്ത് സ്കൂൾ വിദ്യാർഥിയെ അധ്യാപകൻ മർദിക്കുന്നു 
India

കൂട്ടുകാര്‍ക്ക് മുന്നിലിട്ട് അടിച്ചു, ചവിട്ടി വീഴത്തി; വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍

അധ്യാപകന്‍ സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തമിഴ്‌നാട് ചിദംബരത്ത് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപകന്‍ സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്.

ചിദംബരം നന്ദനാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയെയാണ് കഴിഞ്ഞ ദിവസം അധ്യാപകന്‍ സുബ്രഹ്മണ്യന്‍ ക്രൂരമായി മര്‍ദിച്ചത്. സഹപഠികള്‍ക്കു മുന്നില്‍ വടികൊണ്ട് അടിക്കുകയും കുട്ടിയെ ചവിട്ടി വീഴ്ത്തുകയും ചെയ്തു.

ക്ലാസ്സിലെ മറ്റൊരു വിദ്യാര്‍ഥി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ക്ലാസില്‍ കൃത്യമായി എത്തുന്നില്ലെന്ന കാരണം പറഞ്ഞ് മൂന്നു വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതില്‍ ഒരു വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'ഞാനൊരു അധ്യാപിക, ബാങ്ക് അക്കൗണ്ടുകള്‍ മൈനസ്, എംഡിഎംഎ ഇടപാടുമായി ബന്ധമില്ല'; കീര്‍ത്തനയെ കസ്റ്റഡിയില്‍ വിട്ടു

​ഗില്ലും കളിക്കില്ലേ? പരിക്കേറ്റത് 2 തവണ! ഇന്ത്യ കടുത്ത ആശങ്കയിൽ

എന്നും ചാര്‍ജ് ചെയ്യണ്ട, ഫോണ്‍ ഓഫാകില്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

'എല്ലാത്തിനും ഉത്തരം വേണം'; ലങ്കൻ ടെസ്റ്റിന് മുൻപ് താരങ്ങളോട് ​ഗംഭീർ