ഗൗതം ഗംഭീര്‍  പിടിഐ
India

പഹല്‍ഗാം ഭീകരാക്രമണം നടന്ന അന്ന് തന്നെ; ഗൗതം ഗംഭീറിന് വധഭീഷണി, അന്വേഷണം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഗംഭീറിന് ഇ-മെയില്‍ വഴി രണ്ട് ഭീഷണി സന്ദേശമാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് രജീന്ദര്‍ നഗര്‍ പൊലീസിന് ഗംഭീറിന്റെ പരാതി ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണം നടന്ന ഏപ്രില്‍ 22ന് തന്നെയാണ് സംശയാസ്പദമായ ജി-മെയില്‍ അക്കൗണ്ട് വഴി ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗംഭീറിന് ഭീഷണി സന്ദേശം ലഭിക്കുന്നത് ഇതാദ്യമല്ല.

2022ലും അദ്ദേഹത്തിന് സമാനമായ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഗംഭീറിന്റെ സുരക്ഷാ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !

കയ്യിലുള്ള ഒരു രൂപ നാണയത്തിന് ഒന്നര ലക്ഷം രൂപ വരെ? അറിയാം യാഥാർത്ഥ്യവും തട്ടിപ്പുകളും