ഒമ്പതു വയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊന്നു പ്രതീകാത്മക ചിത്രം
India

ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം കഴുത്തു ഞെരിച്ചു കൊന്നു; മൃതദേഹം തീയിട്ടു; 16 കാരന്‍ പിടിയില്‍

'പ്രതി ചൂതാട്ടം നടത്താനായി സുഹൃത്തില്‍ നിന്നും 20,000 രൂപ കടംവാങ്ങിയിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം കൊലപ്പെടുത്തി. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബാലികയുടെ മൃതശരീരം കത്തിച്ചു. സംഭവത്തില്‍ പതിനാറുകാരന്‍ പിടിയിലായി.

ജൂലൈ ഒന്നിനാണ് കൊടുംക്രൂരത അരങ്ങേറുന്നത്. മോഷണത്തിനായാണ് പ്രതിയായ പതിനാറുകാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ കുട്ടി പോയപ്പോള്‍, ഇയാള്‍ അകത്തു കടന്ന് അലമാരയില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കാന്‍ ശ്രമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇതുകണ്ട പെണ്‍കുട്ടി അലറിക്കരഞ്ഞതോടെ, പ്രതി ബാലികയുടെ വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്തു ഞെരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹത്തിന് തീവെച്ചു. പ്രതി ചൂതാട്ടം നടത്താനായി സുഹൃത്തില്‍ നിന്നും 20,000 രൂപ കടംവാങ്ങിയിരുന്നു. ഈ തുക കണ്ടെത്താനാണ് മോഷണത്തിന് പദ്ധതിയിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT