ചെളിക്കുഴിയില്‍ അകപ്പെട്ട 19കാരനെ അഞ്ചുദിവസം നീണ്ട തിരച്ചിലിന് ഒടുവിലാണ് രക്ഷിച്ചത് പ്രതീകാത്മക ചിത്രം
India

മുതലകള്‍ നിറഞ്ഞ നദിയിലെ ചെളിക്കുഴിയില്‍ അഞ്ചുദിവസം, ജീവന് വേണ്ടി പോരാടി 19കാരന്‍; അത്ഭുത രക്ഷപ്പെടല്‍

മഹാരാഷ്ട്രയില്‍ മുതലകള്‍ നിറഞ്ഞ നദിയില്‍ അകപ്പെട്ട് അഞ്ചുദിവസം ജീവന് വേണ്ടി പോരാടിയ 19കാരന്‍ ജീവിതത്തിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മുതലകള്‍ നിറഞ്ഞ നദിയില്‍ അകപ്പെട്ട് അഞ്ചുദിവസം ജീവന് വേണ്ടി പോരാടിയ 19കാരന്‍ ജീവിതത്തിലേക്ക്. ചെളിക്കുഴിയില്‍ അകപ്പെട്ട 19കാരനെ അഞ്ചുദിവസം നീണ്ട തിരച്ചിലിന് ഒടുവിലാണ് രക്ഷിച്ചത്. കുളവാഴകള്‍ക്കിടെ ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയ ആദിത്യ ബന്ദ്ഗര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പശ്ചിമ മഹാരാഷ്ട്ര ജില്ലയിലാണ് സംഭവം. മുതലകള്‍ ധാരാളമുള്ള പഞ്ചഗംഗ നദിയുടെ ഒരു ഭാഗത്ത് തീരത്തോട് ചേര്‍ന്ന് ചെളിക്കുഴിയില്‍ അകപ്പെട്ട നിലയിലായിരുന്നു ആദിത്യ. തിങ്കളാഴ്ച വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ 19കാരനെ കാണാതാവുകയായിരുന്നു. ആദിത്യന് വേണ്ടിയുള്ള തിരച്ചിലിനിടെ തിങ്കളാഴ്ച വൈകീട്ട് പഞ്ചഗംഗ നദീതീരത്ത് നിന്ന് 19കാരന്റെ ചെരിപ്പ് കിട്ടി. തുടര്‍ന്ന് നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മകനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ നാട്ടുകാര്‍ ബോട്ട് കൊണ്ടുവന്ന് നദിയില്‍ തിരച്ചില്‍ ആരംഭിച്ചു. വെള്ളിയാഴ്ച വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചിലിനിടെ നിരവധി മുതലകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഡ്രോണ്‍ ഉപയോഗിച്ച് വരെ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനം ചെയ്തില്ല.

വെള്ളിയാഴ്ച വൈകീട്ട് തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിപ്പോകാന്‍ തുടങ്ങുന്നതിനിടെ കരച്ചില്‍ കേട്ട് അന്വേഷണം നടത്തി. ഒടുവില്‍ പാറയ്ക്ക് പിന്നില്‍ 10 അടി താഴ്ചയില്‍ ചെളിക്കുഴിയില്‍ പൂണ്ട നിലയില്‍ ആദിത്യനെ കണ്ടെത്തുകയായിരുന്നു. കുളവാഴകള്‍ക്ക് നടുവിലായിരുന്നു ആദിത്യ. തുടര്‍ന്ന് കയറിട്ടാണ് 19കാരനെ രക്ഷിച്ചത്. കാലിന് പൊട്ടല്‍ ഉണ്ടായിരുന്ന ആദിത്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്നത് ഇന്നലത്തെ തീരുമാനമല്ല; വിശദീകരണവുമായി കേന്ദ്ര സർക്കാർ

ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു

എട്ട് ശീലങ്ങൾ ഒഴിവാക്കി, ശരീരഭാരം 72ൽ നിന്ന് 49 കിലോ ആയി കുറഞ്ഞു; ഫിറ്റ്നസ് രഹസ്യം തുറന്നുപറഞ്ഞ് ന്യൂട്രീഷ്യനിസ്റ്റ്

ഗള്‍ഫില്‍ നിരവധി തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തില്‍

ISRO:റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവ്; 58,000 രൂപ