പ്രതീകാത്മക ചിത്രം 
India

അമ്മയ്ക്ക് വിവാഹേതര ബന്ധം; മകന്‍ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നു

തമിഴ്‌നാട്ടില്‍ അമ്മയെ മകന്‍ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ അമ്മയെ മകന്‍ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നു. അമ്മയ്ക്ക് വിവാഹേതര ബന്ധമുള്ളതായി തിരിച്ചറിഞ്ഞതാണ് മകന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മധുരയിലെ മീനാംബാല്‍പുരത്താണ് സംഭവം. മറ്റൊരു പുരുഷനുമായി അമ്മയ്ക്ക് ബന്ധമുള്ളതായി മനസിലാക്കിയതാണ് പ്രകോപനത്തിന് കാരണം. 19കാരനായ എസ് ഓംശക്തിയാണ് അമ്മയെ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു.

വിവാഹേതര ബന്ധം തിരിച്ചറിഞ്ഞ ഓംശക്തി അമ്മയെ താക്കീത് ചെയ്തു. എന്നാല്‍ ഇത് വകവെയ്ക്കാതെ ബന്ധം തുടര്‍ന്നതോടെ ഓംശക്തി അസ്വസ്ഥനായി. തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.തിങ്കളാഴ്ച രാത്രിയാണ് അമ്മയെ അമ്മിക്കല്ല് കൊണ്ട് മകന്‍ ഇടിച്ചുകൊന്നത്. ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT