പ്രതീകാത്മക ചിത്രം 
India

ഭാര്യ മട്ടന്‍ കറി ഉണ്ടാക്കി തന്നില്ല, 100ല്‍ വിളിച്ച് ആറുതവണ പരാതിപ്പെട്ടു; യുവാവിനെ പിടികൂടി പൊലീസ് 

തെലങ്കാനയില്‍ ഭാര്യ മട്ടന്‍ കറി പാചകം ചെയ്തില്ലെന്ന് പറഞ്ഞ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെട്ട യുവാവ് കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഭാര്യ മട്ടന്‍ കറി പാചകം ചെയ്തില്ലെന്ന് പറഞ്ഞ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെട്ട യുവാവ് കുടുങ്ങി. വീട്ടില്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക് ഉണ്ടാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. 

നല്‍ഗൊണ്ടയിലാണ് സംഭവം. 100 ല്‍ വിളിച്ച് ഭാര്യ തനിക്ക് മട്ടന്‍ കറി ഉണ്ടാക്കി തരുന്നില്ലെന്ന് പരാതി പറഞ്ഞ നവീനെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ് തവണയാണ് നവീന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത്. ആദ്യത്തെ കോളില്‍ വെറുമൊരു തമാശയാണെന്നാണ് പൊലീസ് ധരിച്ചത്. എന്നാല്‍ പിന്നീട് അഞ്ച് തവണ കൂടി ഇതേ കാര്യം പറഞ്ഞ് ഇയാള്‍ വിളിച്ചതോടെ പൊലീസ് വീട്ടിലെത്തി നവീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

വെള്ളിയാഴ്ച മദ്യപിച്ച് വീട്ടിലേക്ക് ആട്ടിറച്ചിയുമായി കയറി വന്ന നവീന്‍ മട്ടന്‍ കറി ഉണ്ടാക്കിതരാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ ഇത് നിഷേധിച്ചതോടെ ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടാവുകയും ഇയാള്‍ നൂറില്‍ വിളിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ പൊലീസ് നവീന്റെ വീട്ടിലെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ സമയം താന്‍ തലേന്ന് നൂറില്‍ വിളിച്ചത് നവീന് ഓര്‍മ്മയുണ്ടായിരുന്നില്ല. മദ്യലഹരിയില്‍ എന്തെല്ലാം ചെയ്തുവെന്ന് അയാള്‍ മറന്നുപോയിരുന്നു. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 290, 510 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് നവീനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ചുമത്തുന്ന വകുപ്പുകളാണ് ഇത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും