ജി വിവേകാനന്ദന/ എക്‌സ് 
India

തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കോടീശ്വരന്‍മാര്‍!; വിവേകാനന്ദയുടെ ആസ്തി 600 കോടി; സ്വന്തമായി കാറില്ലാത്ത മുഖ്യമന്ത്രി

ചെന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഇയാളുടെ ആസ്തി 600 കോടിയാണ്.

സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജി വിവേകാനന്ദ. ചെന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഇയാളുടെ ആസ്തി 600 കോടിയാണ്. ആസ്തിയില്‍ തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെ പി ശ്രീനിവാസ് റെഡ്ഡിയാണ്. ഇയാളുടെ സമ്പാദ്യം 460 കോടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്ളത്

വിവേകാനന്ദയ്ക്കും ഭാര്യയ്ക്കും കൂടി 377 കോടി വിലമതിക്കുന്ന ജംഗമവസ്തുക്കളുണ്ട്. കൂടാതെ കുടുംബത്തിന് 225 കോടിയുടെ മറ്റ് ആസ്തികളുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 41. 5 കോടിയുടെ കടബാധ്യതയുണ്ട്. വിവേകാനന്ദന്റെ വാര്‍ഷിക വരുമാനം 2019ല്‍ 4.66 കോടിയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 6.26 കോടി രൂപയായി. ഭാര്യയുടേത് 6.09 കോടി രൂപയില്‍ നിന്ന് 9.61 കോടി രൂപയായി ഉയര്‍ന്നു. 

പലൈര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി ശ്രീനിവാസ് റെഡ്ഡിയുടെ ആസ്തി 460 കോടിയാണ്. 44 കോടി രൂപ കടബാധ്യതയുണ്ട്. നാമനിര്‍ദശ പത്രിക സമര്‍പ്പിക്കുന്ന നവംബര്‍ ഒന്‍പതിന് റെഡ്ഡിയുടെ വീടുകളിലും ഓഫീസുകളിലും അദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് റെഡ്ഡി പറഞ്ഞു. മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാജ്‌ഗോപാല്‍ റെഡ്ഡിയുടെ ആസ്തി 71. 17 കോടിയാണ്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആസ്തി 26.33 കോടി രൂപയാണ്്  17.83 കോടിയുടെ ജംഗമ സ്വത്തുക്കളും 8.50 കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഉളളത്. ഭാര്യ ശോഭയുടെ പേരില്‍ 7 കോടിയുടെ സ്വത്തുക്കളാണ് ഉളളത്. തെലങ്കാന മുഖ്യമന്ത്രിക്ക് സ്വന്തമായി കാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ആകെ 17 കോടിയുടെ ബാധ്യതകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

തെലങ്കാനയിലെ 119 നിയമസഭാ സീറ്റുകളിലേക്ക് 4,798 സ്ഥാനാര്‍ത്ഥികളാണ് പട്ടിക സമര്‍പ്പിച്ചത്. നവംബര്‍ 13നാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 15. നവംബര്‍ 30ന് വോട്ടെടുപ്പും ഡിസംബര്‍ മൂന്നിന് വോട്ടെണ്ണലും നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT