റെഡ് ഫോര്‍ട്ട് /ഫയല്‍ ഫോട്ടോ 
India

ഡല്‍ഹിയില്‍ പക്ഷിപ്പനി രൂക്ഷം;  പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക്; ചെങ്കോട്ട അടച്ചു

ചെങ്കോട്ടയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടര്‍ന്നാണ് പൊജുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷം വരെ ചെങ്കോട്ടയില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക്. ചെങ്കോട്ടയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടര്‍ന്നാണ് പൊജുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കാക്കകള്‍ ചെങ്കോട്ടയില്‍ ചത്തുവീണിരുന്നു. തുടര്‍ന്ന് ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് ചത്തകാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ജനുവരി 19 മുതല്‍ 26വരെ ചെങ്കോട്ട അടച്ചിടും. പക്ഷിപ്പനിയുടെ വ്യാപനത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും കോഴിയിറച്ചി വില്‍പ്പന നിരോധിച്ചിട്ടുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി