പ്രതീകാത്മക ചിത്രം 
India

യുവതിയെ അച്ഛനും മകനും ചേർന്ന് കൂട്ടബലാത്സം​ഗം ചെയ്തു; ജീവനോടെ തീയിട്ടു; നടുക്കുന്ന ക്രൂരത

യുവതിയെ അച്ഛനും മകനും ചേർന്ന് കൂട്ടബലാത്സം​ഗം ചെയ്തു; ജീവനോടെ തീയിട്ടു; നടുക്കുന്ന ക്രൂരത

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതിയെ ജീവനോടെ തീയിട്ടു. ഉത്തർപ്രദേശിലെ സീതാപ്പൂരിലാണ് നടുക്കുന്ന സംഭവം. മിശ്രിഖ് മേഖലയിൽ ചുമട്ടു തൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീ‍‍ഡിപ്പിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വ്യാഴാഴ്ചയാണു സംഭവം നടന്നതെന്നും അടിയന്തര സഹായ നമ്പറായ 112ൽ യുവതി ബലാത്സംഗത്തിനിരയാക്കി തീയിട്ട വിവരം വിളിച്ചറിയിക്കുകയായിരുന്നുവെന്നും സിതാപ്പൂർ എസ്പി പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മിശ്രിഖ് മേഖലയിലുള്ള തന്റെ അമ്മ വീട്ടിലേക്ക് പോയതായിരുന്നു യുവതി. സിദ്ദൗലിയിൽ നിന്നുള്ള മാർഗമധ്യേ ചുമട്ടു തൊഴിലാളിയോട് ലിഫ്റ്റ് ചോദിച്ചു. തുടർന്നാണ് 55കാരനായ വ്യക്തിയും അയാളുടെ മകനും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ശരീരത്തിൽ 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT