മുഖ്യമന്ത്രിയുടെ വേദി അഗ്നിക്കിരയാക്കുന്നു/ എഎന്‍ഐ 
India

മുഖ്യമന്ത്രിയുടെ ചടങ്ങിന്റെ വേദി കത്തിച്ചു; മണിപ്പൂരില്‍ സംഘര്‍ഷം; നിരോധനാജ്ഞ; ഇന്റര്‍നെറ്റിനും വിലക്ക് 

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓപ്പണ്‍ ജിമ്മും സ്പോര്‍ട്‌സ് കോംപ്ലക്‌സും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദി ജനക്കൂട്ടം കത്തിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതു കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും വിലക്കിയിട്ടുണ്ട്. 

ചുരാചന്ദ്പൂരില്‍ 114 പ്രഖ്യാപിച്ച പൊലീസ്, ജനങ്ങള്‍ കൂട്ടംചേരുന്നത് പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഒരുസംഘം ആളുകള്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തീയിട്ട് നശിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓപ്പണ്‍ ജിമ്മും സ്പോര്‍ട്‌സ് കോംപ്ലക്‌സും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. 

പ്രാദേശിക ഗോത്രവര്‍ഗ വിഭാ​ഗമാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സർക്കാർ സംരക്ഷിത വനങ്ങളുടേയും നീർത്തടങ്ങളുടേയും സർവേ നടത്തുന്നതിനെ ​ഗോത്രവിഭാ​ഗങ്ങൾ എതിർത്തിരുന്നു. ഇവരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ വെള്ളിയാഴ്ച ബന്ദ് ആചരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT