കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍, രാഹുല്‍ഗാന്ധി / ഫയല്‍ ചിത്രം 
India

'വിവരമില്ലായ്മയ്ക്ക് വാക്സിൻ ഇല്ല' ; രാഹുൽ​ഗാന്ധിയെ കടന്നാക്രമിച്ച് ഹർഷവർധൻ

ജൂലായ് എത്തി, എന്നാല്‍ വാക്‌സിന്‍ ഇതുവരെ എത്തിയില്ല, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആരോ​​ഗ്യമന്ത്രി ഡോ. ഹർഷവർധൻ. ജൂലൈ എത്തിയിട്ടും വാക്സിൻ എത്തിയില്ലെന്ന രാഹുലിന്റെ വിമർശനത്തോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രശ്നം. 

എന്താണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം?, അദ്ദേഹം വായിക്കുന്നുണ്ടോ?. അദ്ദേഹത്തിന് മനസ്സിലാകുന്നുണ്ടോ?. അഹങ്കാരത്തിന്റേയും വിവരമില്ലായ്മയുടേയും വൈറസുകൾക്ക് വാക്സീൻ ഇല്ല. നേതൃത്വം മാറുന്നതിനെക്കുറിച്ച് കോൺഗ്രസ് ആലോചിക്കണമെന്നും കേന്ദ്രമന്ത്രി ട്വീറ്റിൽ കുറിച്ചു. 

വാക്‌സിന്‍ വിതരണത്തിലെ അനിശ്ചിതത്വത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ജൂലായ് എത്തി, എന്നാല്‍ വാക്‌സിന്‍ ഇതുവരെ എത്തിയില്ല, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

വാക്സിനേഷനെതിരേ പ്രതിപക്ഷം ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് ഹര്‍ഷവര്‍ധന്‍ ഇന്നലെ ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 75 ശതമാനം വാക്സിനും സൗജന്യമാക്കിയതോടെ ജൂണ്‍ മാസത്തില്‍ 11.5 കോടി ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT