മൂന്നാംഘട്ട വോട്ടെടുപ്പ്: പത്രിക സമര്‍പ്പണം ഇന്നുമുതല്‍ പ്രതീകാത്മക ചിത്രം
India

മൂന്നാംഘട്ട വോട്ടെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍

അടുത്ത വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിച്ചു തുടങ്ങും. അടുത്ത വെള്ളിയാഴ്ചയാണ് (ഏപ്രില്‍ 19) പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് ഏഴിനാണ് മൂന്നാംഘട്ട പോളിങ്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗോവ, ജമ്മുകശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ദാദ്ര വഗര്‍ഹവേലി, ദാമന്‍ ദിയു തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT