അപകടത്തിന്റെ വീഡിയോ ദൃശ്യം 
India

ക്ഷേത്രോത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്നുവീണു; 4 പേര്‍ മരിച്ചു; 5 പേരുടെ നില ഗുരുതരം; വീഡിയോ

ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനില്‍ ഉയര്‍ത്തി തെരുവിലൂടെ പ്രദക്ഷിണം ചെയ്യുന്നതിനിടെ ക്രെയിന്‍ തകര്‍ന്ന് 20 അടി ഉയരത്തില്‍ നിന്ന് ആളുകള്‍ താഴേക്ക് പതിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ റാണിപ്പേട്ട് ജില്ലയിലെ  കില്‍വീദി ഗ്രാമത്തിലെ ക്ഷേത്രോല്‍സവത്തിനിടെ ക്രെയിന്‍ തകര്‍ന്ന് വീണ് നാലുമരണം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് സംഭവം.

മുത്തുകുമാരന്‍ (31) ജ്യോതി ബാബു (19) എസ് ഭൂപാലന്‍ (41) എന്നിവരാണ് മരിച്ചത്. നമ്മിലി കില്‍വീദി ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനില്‍ ഉയര്‍ത്തി തെരുവിലൂടെ പ്രദക്ഷിണം ചെയ്യുന്നതിനിടെ ക്രെയിന്‍ തകര്‍ന്ന് 20 അടി ഉയരത്തില്‍ നിന്ന് ആളുകള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ റോഡിലും ക്ഷേത്രപരിസരത്തുമായി ആയിരത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. 

പരിക്കേറ്റവരെ ഉടന്‍ ആരക്കോണം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

CJP Jantar Mantar Protest Live: ചോദ്യപേപ്പർ ചോ​ർച്ച; എൻടിഎയിൽ 47 ഉ​ദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടല്‍; ചര്‍ച്ച ഫലം കണ്ടു, പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കി

63 ഗ്രാം എംഡിഎംഎ കൈവശം വച്ച് വിൽപ്പന: പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി; ആശ അരവിന്ദ് രാജിക്കത്ത് നല്‍കി