പ്രതീകാത്മക ചിത്രം 
India

മൂന്ന് മാസം പ്രായമുള്ള മകളുടെ അസുഖത്തിന് കാരണം അനന്തരവന്‍, നടുറോഡില്‍ വാളുകൊണ്ട് വെട്ടി ഏഴ് വയസുകാരനെ 'ബലി നല്‍കി'; കൂട്ട അറസ്റ്റ് 

ഡിസംബര്‍ 22ന് റോഡില്‍ ആളുകള്‍ കണ്ടുനില്‍ക്കൊണ് ക്രൂരകൃത്യം അരങ്ങേറിയത്

Author : സമകാലിക മലയാളം ഡെസ്ക്


പാട്‌ന: മകളുടെ അസുഖം ഭേദമാകാന്‍ അനന്തരവന്റെ ജീവന്‍ ബലി നല്‍കിയ കേസില്‍ മൂന്ന് പേരെ ജയിലിലടച്ചു. ഡിസംബര്‍ 22ന് റോഡില്‍ ആളുകള്‍ കണ്ടുനില്‍ക്കൊണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തില്‍ 35 കാരനായ തുഫാനി യാധവ് ഇയാളുടെ ബന്ധു കാരു യാധവ്(22), ജോത്സ്യന്‍ ജനാര്‍ദന്‍ ഗിരി എന്നിവരാണ് അറസ്റ്റിലായത്.

മൂന്ന് മാസം പ്രായമുള്ള തുഫാനിയുടെ മകളുടെ അസുഖം മാറാനാണ് സഹോദരന്റെ മകന്‍ ഏഴുവയസ്സുകാരനായ സൗരഭ് കുമാറിനെ കൊലചെയ്തത്. കേസില്‍ തുഫാനിയുടെ അമ്മ കുന്ദി ദേവിയും (60) ഭാര്യ സിന്ദു ദേവി (31)യും അറസ്റ്റിലായിട്ടുണ്ട്. 

തുഫാനിയുടെ മൂത്ത സഹോദരന്റെ മകനാണ് സൗരഭ്. അടുത്തടുത്തായി രണ്ട് വീടുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ താമസിക്കുന്നതിനോടടുത്ത പൊതുവഴിയില്‍ വച്ചാണ് വാള് കൊണ്ട് കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച വാള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് തുഫാനി തന്റെ വീടിനുള്ളില്‍ ചില കര്‍മ്മങ്ങള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 

തുഫാനിക്ക് ആദ്യമുണ്ടായ കുഞ്ഞ് രണ്ട് മാസമായപ്പോള്‍ അസുഖം മൂലം മരിച്ചതാണ്. രണ്ടാമത്തെ കുട്ടിക്കും സുഖമില്ലാതായതോടെ ഭാര്യയുടെ നിര്‍ബന്ധത്തിലാണ് ഇയാള്‍ ജോത്സ്യന്‍ ജനാര്‍ദന്‍ ഗിരിയെ കണ്ടത്. ജോത്സ്യനാണ് സൗരഭ് ആണ് വിഘ്‌നങ്ങള്‍ക്ക് കാരണമെന്ന് തുഫാനിയെ അറിയിച്ചത്. സൗരഭിന്റെ ജീവന്‍ ബലി നല്‍കണമെന്നും ഗിരി ആവശ്യപ്പെട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി