ഫോട്ടോ: എഎന്‍ഐ 
India

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു: പ്രധാനമന്ത്രി

കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒരു ചെറിയ വിഭാഗം ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും അവരെ കൂടി പരിഗണിച്ചാണ് എതിര്‍പ്പുള്ള നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. "കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. കര്‍ഷകരുടെ സ്ഥിതി ഇനിയും മെച്ചപ്പെടണം എന്നുള്ളതിനാലാണ് പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. ഈ രംത്തെ പല പ്രമുഖരുമായും ചര്‍ച്ചചെയ്തതിന് ശേഷമാണ് ഇവ അവതരിപ്പിച്ചത്. എന്നാല്‍ ചിലര്‍ക്ക് നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസ്സിലാകുന്നില്ല", പ്രധാനമന്ത്രി പറഞ്ഞു.

നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. അമ്പത് വര്‍ഷത്തെ തന്റെ പൊതുജീവിതത്തില്‍ കര്‍ഷകരുടെ പ്രയത്‌നം നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്ന പറഞ്ഞ പ്രധാനമന്ത്രി കര്‍ഷകരുടെ അഭിവൃദ്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും പറഞ്ഞു. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രഖ്യാപനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി, ഡല്‍ഹി പൊലീസ് നീക്കം നിരാഹാര സമരം 20 ദിവസം പിന്നിട്ടപ്പോള്‍

ചരിത്രനേട്ടത്തിനരികെ മിഷന്‍ ആഗമന്‍; വിക്രം1 റോക്കറ്റ് വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം

'ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി'; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

ശക്തമായ മഴ; കേരളത്തില്‍ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam July 18 | സന്തോഷ വാർത്ത കേൾക്കാം, ലക്ഷ്യങ്ങൾ സഫലമാകും