പ്രതീകാത്മക ചിത്രം 
India

'എനിക്ക് എന്ത് ചെയ്യാനാകുമെന്ന് ഞാന്‍ ലോകത്തെ കാണിച്ചു'- തുടര്‍ച്ചയായി മൂന്ന് രാത്രികളില്‍ മൂന്ന് പേരെ കഴുത്തറുത്ത് കൊന്നു; സീരിയല്‍ കില്ലറായ 22കാരന്‍ പിടിയില്‍

'എനിക്ക് എന്ത് ചെയ്യാനാകുമെന്ന് ഞാന്‍ ലോകത്തെ കാണിച്ചു'- തുടര്‍ച്ചയായി മൂന്ന് രാത്രികളില്‍ മൂന്ന് പേരെ കഴുത്തറുത്ത് കൊന്നു; സീരിയല്‍ കില്ലറായ 22കാരന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുന്‍പ് തുടര്‍ച്ചയായി മൂന്ന് ദിവസം മൂന്ന് പേരെ കൊലപ്പെടുത്തിയ 22 കാരനായ സീരിയല്‍ കില്ലറെ പൊലീസ് പിടികൂടി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് റസി എന്ന 22കാരനാണ് ഗുഡ്ഗാവില്‍ അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ നവംബര്‍ 23, 24, 25 തീയതികളിലാണ് ഇയാള്‍ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഒരു പരിചയം പോലുമില്ലാത്ത മൂന്ന് പേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തനിക്ക് രസകരമായി തോന്നിയതായും തനിക്ക് എന്ത് ചെയ്യാനാകുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുക എന്ന ഉദ്ദേശമായിരുന്നു കൊല്ലാന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. 

'കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് നീ വളരെ ദുര്‍ബലനാണെന്ന കളിയാക്കല്‍. അതെന്റെ മനസില്‍ കിടന്നു. മുതിര്‍ന്ന ശേഷം എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ലോകത്തെ ഞാന്‍ കാണിച്ചു കൊടുക്കുകയായിരുന്നു'- യുവാവിന്റെ മൊഴിയില്‍ പറയുന്നു. 

കൊല്ലാന്‍ തിരഞ്ഞെടുക്കുന്ന ആളെ ആദ്യം മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കും. പിന്നീട് ഇവരെ കുത്തിക്കൊല്ലുക എന്ന രീതിയാണ് യുവാവ് അവംലബിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്ന് കൊലകളും രാത്രിയിലാണ് 22കാരന്‍ നടത്തിയത്. മൂവരേയും കൊന്ന ശേഷം തല മറ്റൊരു സ്ഥലത്ത് നിക്ഷേപിച്ച നിലയിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. 

നവംബര്‍ 23 രാത്രി ഗുഡ്ഗാവിലെ ലെയ്‌സര്‍ വാലി പാര്‍ക്കില്‍ വച്ചാണ് ആദ്യ കൊലപാതകം നടത്തിയത്. 24ാം തീയതി ഗുഡ്ഗാവില്‍ തന്നെയുള്ള സുരക്ഷാ ജീവനക്കാരനായ 40കാരനെയാണ് ഇയാള്‍ കൊന്നത്. 25ാം തീയതി 26കാരനായ രാകേഷ് കുമാര്‍ എന്നയാളെയും കൊലപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാകേഷിന്റെ മൃതദേഹം ഗുഡ്ഗാവ് സെക്ടര്‍ 47ല്‍ കണ്ടെത്തിയത്. 

300 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഈ മൂന്ന് കൊലകള്‍ മാത്രമല്ല ഇതടക്കം ഡല്‍ഹിയിലും ഗുഡ്ഗാവിലുമായി പത്ത് കൊലപാതകങ്ങള്‍ വരെ യുവാവ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വ്യാപകമായ അന്വേഷണം പൊലീസ് തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT