Dharmendra x
India

'ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്, അദ്ദേഹം നിങ്ങളെ സ്‌നേഹിക്കുന്നു'; ധര്‍മ്മേന്ദ്ര ആശുപത്രി വിട്ടു

ചികിത്സയിലായിരുന്ന മുതിര്‍ന്ന ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചികിത്സയിലായിരുന്ന മുതിര്‍ന്ന ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് നടനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ ചികിത്സ വീട്ടില്‍ തുടരുമെന്ന് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പ്രതിത് സാംദാനി പറഞ്ഞു.

നടനെ ഡിസ്ചാര്‍ജ് ചെയ്തതായി ധര്‍മ്മേന്ദ്രയുടെ കുടുംബവും പ്രസ്താവന ഇറക്കി. ' ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സുഖം പ്രാപിക്കുന്നത് വരെ വീട്ടില്‍ ചികിത്സ തുടരും. ഈ സമയത്ത് കൂടുതല്‍ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനുമാണ് പ്രാര്‍ഥിക്കുന്നത്. ദയവായി അദ്ദേഹത്തെ ബഹുമാനിക്കുക, കാരണം അദ്ദേഹം നിങ്ങളെ സ്‌നേഹിക്കുന്നു.'- പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, ധര്‍മ്മേന്ദ്ര അന്തരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു. ഇതിനെതിരെ നടന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ തിടുക്കം കാട്ടി തെറ്റായ വര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് മകള്‍ ഇഷ ഡിയോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. 'അച്ഛന് കുഴപ്പമൊന്നുമില്ല, അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അച്ഛന്‍ പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായുള്ള എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി'- ഇഷ അറിയിച്ചു.

'To Be Treated At Home';Dharmendra Discharged From Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

'ആര് എതിര് വന്നാലും കാര്യമില്ല, ഒരു ചുക്കും സംഭവിക്കില്ല', പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടെന്ന് മുഖ്യമന്ത്രി

ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു ആളുകൾ ഇറങ്ങിയോടി

SCROLL FOR NEXT