പ്രതീകാത്മക ചിത്രം 
India

വെടിയുതിര്‍ത്തത് 35 തവണ; കാറിലിരുന്ന് ഉറങ്ങിയ മദ്യ വ്യാപാരിയെ വെടിവെച്ചു കൊന്നു

മദ്യവ്യാപാരിയായ സുന്ദര്‍, ഹരിയാനയിലെ സരഗതല്‍ ഗ്രാമത്തില്‍നിന്നുള്ളയാളാണ്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്:ഹരിയാനയിലെ ധാബയില്‍ പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിയെ വെടിവച്ചുകൊന്നു. രാവിലെ 8.30ന് ഹരിയാനയിലെ മുര്‍താലിലെ ഗുല്‍ഷന്‍ ധാബയിലായിരുന്നു സംഭവം. സുന്ദര്‍ മാലിക് (38) എന്നയാളാണ് കൊല്ലപ്പെട്ടത്. മദ്യവ്യാപാരിയായ സുന്ദര്‍, ഹരിയാനയിലെ സരഗതല്‍ ഗ്രാമത്തില്‍നിന്നുള്ളയാളാണ്.

പ്രതികള്‍ 35 തവണ വെടിയുതിര്‍ത്തതായാണു പൊലീസ് നല്‍കുന്ന വിവരം.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായുള്ള കൊലപാതകമല്ലെന്നാണു പൊലീസിന്റെ നിഗമനം. എട്ടംഗ സംഘം അന്വേഷണം ആരംഭിച്ചതായും കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടുപേര്‍ ചേര്‍ന്നാണു വ്യാപാരിയെ ആക്രമിച്ചത്. പ്രതികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തതോടെ സുന്ദര്‍ എസ്‌യുവിയില്‍നിന്നു വീഴുകയായിരുന്നു. ആക്രമണകാരികളില്‍ ഒരാളെ നിലത്തേക്കിട്ടു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടാമത്തെയാള്‍ നിരവധി തവണ വെടിവച്ചതോടെ സുന്ദറിന് ചെറുത്തുനില്‍ക്കാനായില്ല. ധാബയുടെ ഉടമയാണു സംഭവം പൊലീസില്‍ അറിയിക്കുന്നത്.

കാറില്‍ സഞ്ചരിക്കവേ ഹരിയാനയില്‍ ഐഎന്‍എല്‍ഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമാണു മറ്റൊരു കൊലപാതകം സംഭവിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം