Ooty via Masinagudi  
India

മസിനഗുഡി വഴി ഊട്ടിക്ക് പോകാം! പാത വീണ്ടും തുറന്നു

ഒരു ദിവസം 200 വാഹനങ്ങള്‍ക്കു മാത്രം യാത്ര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചെന്നൈ: തമിഴ്‌നാട് ടൈഗര്‍ റിസര്‍വ് കേന്ദ്രമായ മുതുമല- മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പാത മദ്രാസ് ഹൈക്കോടതിയുടെ ഇത്തരവിനെ തുടര്‍ന്നു ഭാഗികമായി വീണ്ടും തുറന്നു. ഒരു ദിവസം 200 വാഹനങ്ങള്‍ക്കു മാത്രമാണ് യാത്ര അനുവദിക്കുക.

നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു ഈ പാത അടച്ചിരുന്നു. എന്നാല്‍ നീലഗിരി കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ താത്കാലികമായി തുറന്നിരുന്നു. അത് വീണ്ടും അടച്ചു. അതാണ് വീണ്ടും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു തുറന്നത്.

ഈ വഴിയുള്ള യാത്രക്കാരുടേയും ടൈഗര്‍ റിസര്‍വിലെ മൃഗങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് പാത അടച്ചിരുന്നത്. എന്നാല്‍ തദ്ദേശീയരായ ആളുകളുടെ വാഹങ്ങള്‍ കടത്തിവിട്ടിരുന്നു. അതോടൊപ്പം വിനോദ സഞ്ചാരികള്‍ക്ക് തദ്ദേശിയ വാഹനമുപയോഗിച്ച് സഞ്ചരിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു.

35ഓളം ഹെയര്‍പിന്‍ വളവുകളുള്ള മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പാതയില്‍ ഒട്ടേറെ വാഹനങ്ങള്‍ അപടകത്തില്‍പ്പെട്ടിട്ടുണ്ട്. നിരവധി യാത്രക്കാര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Travel to Ooty via Masinagudi Route reopened

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വീണ്ടും വാഹനാപകടം; കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍; കെപിസിസി അധ്യക്ഷ നിയമനം ചര്‍ച്ചയായേക്കും

പ്രോജക്ട് വര്‍ക്കിനിടെ ഫോണ്‍ കണ്ട വിദ്യാര്‍ഥിനി ഞെട്ടി; സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു; ഏറ്റുമാനൂരില്‍ ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ അപകടം; സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹെയ്‌റി മോള ലോകസുന്ദരി