ഫോട്ടോ: ട്വിറ്റർ 
India

കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു; ത്രിപുര സംസ്ഥാന അധ്യക്ഷൻ പാർട്ടി വിട്ടു; തൃണമൂലിലേയ്ക്ക്?

കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു; ത്രിപുര സംസ്ഥാന അധ്യക്ഷൻ പാർട്ടി വിട്ടു; തൃണമൂലിലേയ്ക്ക്?

Author : സമകാലിക മലയാളം ഡെസ്ക്

അഗർത്തല: കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. കോൺ​ഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷൻ പിജുഷ് കാന്തി ബിശ്വാസ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്നും മറ്റൊരു പാർട്ടിയിൽ ചേരാൻ ഉദ്ദേശമില്ലെന്നുമായിരുന്നു പിജുഷിന്റെ പ്രതികരണം. 

'ഞാൻ ടിപിസിസി പ്രസിഡന്റ് (ആക്ടിങ്) ആയിരുന്ന സമയത്ത് നിങ്ങൾ നൽകിയ സഹകരണത്തിന് എല്ലാ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ആത്മാർത്ഥമായ  നന്ദി പറയുന്നു. ഇന്ന് ഞാൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു. സോണിയ ഗാന്ധിക്ക് എന്റെ ആത്മർത്ഥമായ നന്ദി'- പിജുഷ് ട്വിറ്ററിൽ കുറിച്ചു.

ഒരാഴ്ചയ്ക്കിടെ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രബല നേതാവാണ് പാർട്ടി വിടുന്നത്. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേബ് ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് വിട്ടിരുന്നു. പിന്നാലെ അവർ തൃണമൂലിൽ ചേരുകയുണ്ടായി. ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ തൃണമൂൽ സജീവമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

SCROLL FOR NEXT