നിയന്ത്രണം വിട്ടുമറിഞ്ഞ ട്രക്ക്  എക്‌സ്‌
India

ആനകളും കടുവകളും മുതലുകളുമായി പോയ ട്രക്ക് ദേശീയപാതയില്‍ മറിഞ്ഞു; രക്ഷപ്പെട്ട് മുതലകള്‍; ഒടുവില്‍....

വാഹനത്തില്‍ എട്ട് മുതലകള്‍, രണ്ട് വെള്ള ആനകള്‍, രണ്ട് കടുവകള്‍ ഉള്‍പ്പടെ മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: വന്യമൃഗങ്ങളുമായി പോയ ട്രക്കുമറിഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെട്ട മുതലകളെ സുരക്ഷിതമായി പിടികൂടി. തെലങ്കാനയില്‍ നിന്ന് ബംഗളൂരുവിലേക്ക് വന്യമൃഗങ്ങളുമായി പോയ ട്രക്കാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്. ട്രക്കിലുണ്ടായിരുന്ന വന്യമൃഗങ്ങള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. അതിനിടെ രണ്ട് മുതലകളെ കാണാതായെങ്കിലും പിന്നീട് അവയെ സുരക്ഷിതമായി പിടികൂടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിര്‍മല്‍ ജില്ലയിലെ മൊണ്ടിഗുട്ട ഗ്രാമത്തിന് സമീപം ഇന്ന് പുലര്‍ച്ച ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. പട്‌നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് ബംഗളൂരുവിലെ ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്കിലേക്ക് വന്യമൃഗങ്ങളുമായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വാഹനത്തില്‍ എട്ട് മുതലകള്‍, രണ്ട് വെള്ള ആനകള്‍, രണ്ട് കടുവകള്‍ ഉള്‍പ്പടെ മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നു.

അപകടത്തിന് ശേഷം രണ്ടുമുതലകള്‍ രക്ഷപ്പെട്ടങ്കിലും അവയെ സുരക്ഷിതമായി പിടികൂടാന്‍ കഴിഞ്ഞെന്ന് പൊലീസ് സൂപ്രണ്ട് ജാനകി ശര്‍മിള പറഞ്ഞു. മറ്റ് മൃഗങ്ങളെല്ലാം വാഹനത്തില്‍ സുരക്ഷിതമായിരുന്നെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. അപകടത്തെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് മൃഗങ്ങളെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT