അശോക് ആനന്ദ് കേന്ദ്രമന്ത്രി അമിത് ഷായ്ക്കൊപ്പം 
India

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺ​ഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബം​ഗാളിൽ BJP ലീഡ്

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരിയില്‍ എന്‍ ആര്‍ കോണ്‍ഗ്രസിന് വിജയം

പുതുച്ചേരിയിലെ തട്ടന്‍ചാവടി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ് വിജയിച്ചു. എന്‍ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് ആനന്ദ് 8482 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ വിനായകത്തെയാണ് തോല്‍പ്പിച്ചത്. ഡിഎംകെ സ്ഥാനാര്‍ത്ഥി മൂന്നാമതാണ്.

ധാരാപുരത്ത് ടിവികെ മുന്നിലെത്തി

ധാരാപുരം മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി പി സത്യഭാമ മുന്നിലെത്തി. അഞ്ചാം റൗണ്ടിലാണ് എഐഎഡിഎംകെയെ പിന്തള്ളി ടിവികെ സ്ഥാനാർത്ഥി മുന്നിലെത്തിയത്. മധുരാന്തകത്തും ടിവികെ സ്ഥാനാർത്ഥിയാണ് ലീഡ് ചെയ്യുന്നത്.

റെജിനഗറിൽ ബിജെപിക്ക് 10,000ത്തിലധികം ലീഡ്

പശ്ചിമബംഗാളിലെ റെജിനഗറിൽ ആദ്യ ഘട്ടത്തിൽ തന്നെ വൻ ലീഡ് നേടി ബിജെപി . 11,000 വോട്ടിൻറെ ലീഡാണ് മണ്ഡലത്തിൽ ബിജെപിക്ക് ഇപ്പോഴുള്ളത്.

മധുരാന്തകത്ത് ടിവികെ മുന്നില്‍

മധുരാന്തകം മണ്ഡലത്തില്‍ ടിവികെ സ്ഥാനാര്‍ത്ഥി കെ മരഗതം കുമാരവേല്‍ ലീഡ് ചെയ്യുന്നു. ഡിഎംകെയുടെ പരന്തമെന്‍ രണ്ടാമതാണ്. എഐഎഡിഎംകെയുടെ കനിതാസമ്പത്ത് മൂന്നാമതാണ്.

ധാരാപുരത്ത് AIADMK മുന്നിൽ

ധാരാപുരത്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി കെ ഭാനുമതി ലീഡ് ചെയ്യുന്നു. ടിവികെയും പി സത്യബാമയേക്കാള്‍ 5573 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥി എസ് സുകന്യ മൂന്നാം സ്ഥാനത്താണ്‌

തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം

തമിഴ്നാട്, പശ്ചിമബം​ഗാൾ, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുകയാണ്. ആദ്യ സൂചനകൾ പ്രകാരം തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളിലും പുതുച്ചേരിയിലും ബം​ഗാളിലും എൻഡിഎയാണ് ലീഡ് ചെയ്യുന്നത്.

അഞ്ചിടത്ത് ജനവിധി

പശ്ചിമബംഗാളില്‍ റെജിനഗര്‍, നന്ദിഗ്രാം സീറ്റിലേക്കും, തമിഴ്‌നാട്ടില്‍ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയില്‍ തട്ടഞ്ചാവടി, എന്നീ നിയമസഭ മണ്ഡലങ്ങളിലെയും അസമിലെ നഗോണ്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെണ്ണലാണ് നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു

'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന്‍ വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന്‍ രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം