പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നു പിടിഐ
India

പരിശീലന പറക്കലിനിടെ വിമാനം വയലില്‍ തകര്‍ന്നു വീണു; രണ്ടു മരണം

വിമാനത്തിലെ പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകരുകയായിരുന്നു.

കാണ്‍പൂരില്‍ ഗംഗാ തീരത്തിന് സമീപമാണ് അപകടമുണ്ടായത്. ഗാര്‍ഗ് ഏവിയേഷന്റെ ടെക്‌നാം എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.30 ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. 20 മിനിറ്റിനകം സമീപത്തെ നാതാപൂര്‍വ ഗ്രാമത്തില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

ഗുജറാത്ത് സ്വദേശിയായ പരിശീലകന്‍ സച്ചിന്‍ ഭാട്ടിയ, കര്‍ണാടക സ്വദേശിയായ ട്രെയിനി പൈലറ്റ് അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Two pilots killed as private training aircraft crashes in Kanpur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓണക്കുടി'യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം

യാത്രയ്ക്കിടെ വാഹനം കത്തിയമർന്നു; 13 പേർക്ക് അത്ഭുതകരമായ രക്ഷപ്പെടൽ; ഒഴിവായത് വൻ ദുരന്തം|VIDEO

എം.വി.ആർ ആയുർവേദ കോളജ്: ബി.എസ്‌സി നഴ്‌സിങ്, ബി.ഫാം കോഴ്സുകൾ; സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം

ഒന്നര മാസത്തിലേറെയായി മൃതദേഹം മോർച്ചറി ഫ്രീസറിൽ; സംസ്കരിക്കാൻ സൗകര്യമൊരുക്കാതെ കണ്ണൂർ കോർപ്പറേഷൻ

വെള്ളം നിന്നുകൊണ്ട് കുടിക്കാൻ പാടില്ല, ശാസ്ത്രം പറയുന്നതിങ്ങനെ