Representational image 
India

കശ്മീരിലെ ഗുരെസ് സെക്ടറില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ വധിച്ച് സൈന്യം

നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍.

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബന്ദിപ്പോര്‍ ജില്ലയിലെ ഗുരെസ് സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍.

ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്‌സ്, ഗുരെസ് സെക്ടറില്‍ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടതായും വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിച്ചതായും രണ്ട് ഭീകരരെ വധിച്ചതായും സൈന്യം പറഞ്ഞു.

'നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ് നല്‍കിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത ഓപ്പറേഷന്‍ നടത്തി. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ക്കെതിരെ വെടിയുതിര്‍ത്തു.രണ്ട് ഭീകരരെ വധിച്ചു. ഓപ്പറേഷന്‍ പുരോഗമിക്കുന്നു,' ചിനാര്‍ കോര്‍പ്‌സ് എക്സിലെ പറഞ്ഞു.

Two terrorists killed as security forces foil infiltration bid along LoC in Gurez

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

ഇന്ന് കുചേലദിനം; ഗുരുവായൂരില്‍ അവില്‍ സമര്‍പ്പണം, ഭക്തര്‍ക്ക് ആനന്ദമേകി മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

SCROLL FOR NEXT