പ്രതീകാത്മക ചിത്രം 
India

യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; ഡൗണ്‍ലോഡ് ചെയ്യുന്നവിധം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്‍പതിന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in.ല്‍ പ്രസിദ്ധീകരിച്ചത്. വെബ്‌സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ആന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നി തലങ്ങളിലേക്കുള്ള യോഗ്യത പരീക്ഷയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്നത്.

കഴിഞ്ഞ ഡിസംബറിലും ജൂണിലുമായി രണ്ടു ഘട്ടമായി നടക്കേണ്ട പരീക്ഷ ഒറ്റത്തവണയായാണ് ഇത്തവണ നടക്കുന്നത്. ജൂലൈ 9,11,12 തീയതികളിലും ഓഗസ്റ്റ് 12,13,14 തീയതികളിലുമായി നെറ്റ് പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ജൂലൈ ഒന്‍പത് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് പ്രസിദ്ധീകരിച്ചത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടക്കുക.

രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് പരീക്ഷ. 9 മണി മുതല്‍ 12 വരെയാണ് രാവിലത്തെ ഷിഫ്റ്റ്. ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറുമണിവരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്.

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം:

ugcnet.nta.nic.in.ല്‍ പ്രവേശിക്കുക

ഹോം പേജില്‍ യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് 2022 ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കി സബ്മിറ്റ് അമര്‍ത്തുക

അഡ്മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷം ഡൗണ്‍ലോഡ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT