ഫോട്ടോ: ട്വിറ്റർ 
India

'അസമിൽ സമാധാനം'- ഉൾഫയുമായി കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

ഉൾഫ പിരിച്ചുവിടുന്നതടക്കമുള്ള ഉപാധികൾ അം​ഗീകരിച്ചാണ് കരാർ. ഉൾഫ ഉന്നയിച്ച നിർദ്ദേശങ്ങൾ പരി​ഗണിക്കുമെന്നു അമിത് ഷാ പ്രതികരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വിഘടനവാദി സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഉൾഫ, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉൾപ്പെട്ട ത്രികക്ഷി കരാറാണ് നിലവിൽ വന്നത്. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പ് വച്ചത്. 

അരബിന്ദ രാജ്കോവ ഉൾപ്പെടെ 16 ഉൾഫ പ്രതിനിധികൾ കരാർ ഒപ്പിടാൻ എത്തി. പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫയുടെ മറ്റൊരു വിഭാ​ഗം വിട്ടുനിന്നു. പരമാധികാര അസം വേണമെന്ന ആവശ്യമുയർത്തി 1979ലാണ് ഉൾഫ രൂപീകരിക്കപ്പെട്ടത്.

ഉൾഫ പിരിച്ചുവിടുന്നതടക്കമുള്ള ഉപാധികൾ അം​ഗീകരിച്ചാണ് കരാർ. ഉൾഫ ഉന്നയിച്ച നിർദ്ദേശങ്ങൾ പരി​ഗണിക്കുമെന്നു അമിത് ഷാ പ്രതികരിച്ചു. കരാറിനെ കേന്ദ്ര സർക്കാർ മാനിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. 

അസമിനെ സംബന്ധിച്ചു ചരിത്ര ദിനമാണെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിനും അസമിലെ തനത് നിവാസികൾക്കു കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങളാണ് ഉൾഫ മുന്നോട്ടു വച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT