Unnao Case Fallout: Mother of Victim Alleges Assault by Paramilitary Forces After Bail Granted ANI
India

'മകളെ ബന്ദിയാക്കി, എന്നെ ബസില്‍ നിന്ന് തള്ളിയിട്ടു'; ആരോപണവുമായി ഉന്നാവോ പെണ്‍കുട്ടിയുടെ മാതാവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സെന്‍ഗാറിന് ജാമ്യം നല്‍കിയതില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ മാതാവിനെ അര്‍ധ സൈനിക വിഭാഗം കയ്യേറ്റം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് അര്‍ധ സൈനിക വിഭാഗം വിലക്കുകയും പെണ്‍കുട്ടിയുടെ മാതാവിനെ മര്‍ദിക്കുകയും ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് ചാടാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാത്രിയില്‍ അതിജീവിതയും അമ്മയും അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായി യോഗിത ഭയാനയും ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പെണ്‍കുട്ടിയും മാതാവും മാധ്യമങ്ങളെ കാണാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സിആര്‍പിഎഫ് ബസില്‍ ഇവരെ തിരിച്ചെത്തിച്ചെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. പ്രതിഷേധിക്കാന്‍ അനുമതിയില്ലെന്നും ഇവരെ തിരികെ വീട്ടിലേയ്ക്ക് എത്തിക്കുന്നുവെന്നുമായിരുന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

ഓടിക്കൊണ്ടിരുന്ന ബസില്‍ അതിജീവിതയെയും മാതാവിനേയും കൊണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോയി. ബസിനകത്ത് വെച്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൈമുട്ടുകൊണ്ട് അതിജീവിതയുടെ മാതാവിനെ മര്‍ദിച്ചു. ബസിനുള്ളില്‍ വനിതാ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ അമ്മയെ ബസില്‍ നിന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പുറത്തേയ്ക്ക് തള്ളിയിട്ട് ബസ് ഓടിച്ച് പോയി. 'ഞങ്ങള്‍ക്ക് നീതി ലഭിച്ചല്ല. എന്റെ മകളെ ബന്ദിയാക്കിയിരിക്കുന്നു. ഞങ്ങളെ കൊല്ലാനാണ് അവരുടെ ആഗ്രഹം. എന്നെ വഴിയില്‍ തള്ളിയിട്ട് പെണ്‍കുട്ടിയേയും കൊണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോയി'' പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Unnao Case Fallout: Mother of Victim Alleges Assault by Paramilitary Forces After Bail Granted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT