കൊല്ലപ്പെട്ട ദമ്പതികള്‍ 
India

മകന്‍ ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടി; യുപിയില്‍ മുസ്ലിം ദമ്പതികളെ അടിച്ചുകൊന്നു

 ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ വൈരാഗ്യത്തില്‍ യുവാവിന്റെ മാതാപിതാക്കളെ അയല്‍വാസികള്‍ അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ വൈരാഗ്യത്തില്‍ യുവാവിന്റെ മാതാപിതാക്കളെ അയല്‍വാസികള്‍ അടിച്ചുകൊന്നു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. 

കമ്പിയും വടിയും കൊണ്ടുള്ള ആക്രമണത്തില്‍, ദമ്പതികളായ അബ്ബാസും കമറുല്‍ നിഷയും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

2020ലാണ് ഇവരുടെ മകന്‍ ഷൗക്കത്ത് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. കേസില്‍ അറസ്റ്റിലായ അബ്ബാസിന്റെ മകന്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പിന്നാലെ പെണ്‍കുട്ടിയുമായി വീണ്ടും ഒളിച്ചോടി. ഇയാളെ ആക്രമിക്കാന്‍ അയല്‍വാസികള്‍ പദ്ധതിയിട്ടു. തുടര്‍ന്ന് വീട്ടിലേക്ക് ഇടിച്ചുകയറിയ ഇവര്‍, ഷൗക്കത്തിന്റെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.  

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന