അഖിലേഷ് യാദവ് 
India

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി സമാജ്‌വാദി പാർട്ടി

കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകളുടെ പട്ടികയിലുള്‍പ്പെട്ട പടിഞ്ഞാറന്‍ യുപിയിലെ ബെഹത്, സഹാറന്‍പൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ലഖ്‌നൗ: സഖ്യകക്ഷിയായ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി. അഞ്ച് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള നാല് സ്ഥാനാര്‍ഥികളും ബുന്ദേല്‍ഖണ്ഡില്‍ നിന്നുള്ള ഒരാളുമാണ് പട്ടികയിലുള്ളത്. കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകളുടെ പട്ടികയിലുള്‍പ്പെട്ട പടിഞ്ഞാറന്‍ യുപിയിലെ ബെഹത്, സഹാറന്‍പൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ബെഹത്തില്‍ നിന്ന് ഉമര്‍ അലി ഖാന്‍, സഹാറന്‍പൂരില്‍ നിന്ന് ആഷു മാലിക്, കൈരാനയില്‍ നാഹിദ് ഹസന്‍, അംറോഹയില്‍ നിന്ന് മെഹബൂബ് അലി തുടങ്ങിയ സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരത്തിന് ഇറങ്ങും. ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ നിന്ന് പ്രഖ്യാപിച്ച ഏക സ്ഥാനാര്‍ത്ഥി ലളിത്പൂരിലെ ജ്യോതി ലോധിയാണ്. അഞ്ച് സ്ഥാനാര്‍ഥികളില്‍ നാല് പേര്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണ്. ജ്യോതി ലോധി ഒബിസി വിഭാഗമായ ലോധ് സമുദായത്തില്‍ നിന്നുള്ളയാളാണ്.

സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും എസ്പിയും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് ഈ സ്ഥാനാര്‍ഥി പ്രഖ്യാപനം. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് 130 സീറ്റുകളുടെ പട്ടികയാണ് സമര്‍പ്പിച്ചത്. എന്നാല്‍, കോണ്‍ഗ്രസിന് 26 സീറ്റുകള്‍ മാത്രമാണ് എസ്.പി ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന് എസ്പി തീരുമാനിച്ചത്.

കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയുടെ ഡല്‍ഹിയിലുള്ള വസതിയില്‍ വച്ചാണ് കോണ്‍ഗ്രസ് എസ്പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസുമായി സീറ്റുവിഭജനം ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റിയെ സമാജ്വാദി പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വാഗ്ദാനം ചെയ്ത 26 സീറ്റുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ച കോണ്‍ഗ്രസിനു പതിനായിരത്തിനു മുകളില്‍ വോട്ട് നേടാനായിരുന്നു. എന്നാല്‍ മിക്കയിടത്തും വലിയ ഭൂരിപക്ഷത്തില്‍ ജയം ബിജെപിക്കായിരുന്നു.

UP polls: SP sends Congress message with first list of candidates amid seat-sharing talks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂനിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്

അടുത്ത പെഗ്ഗിന് മുന്‍പ് ബ്ലഡ് ടെസ്റ്റ്; മദ്യശാലകള്‍ക്ക് മുന്‍പില്‍ ഡോക്ടറുടെ സേവനം; ഒരു 'മദ്യപ്രദേശ്' ടെക്‌നിക്

'വെളുക്കാൻ തേച്ചാല്‍ പാണ്ടാകും'; കുട്ടികളെ ബോധവത്കരിക്കാൻ 'സഹജം സുന്ദരം' പദ്ധതി യുപി ക്ലാസുകള്‍ മുതല്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു മറ്റന്നാള്‍ ഗുരുവായൂരില്‍; കാലടിയിലും എത്തും; ഗതാഗത നിയന്ത്രണം

28 സിക്‌സ്, വേഗമേറിയ 100, 150, 200! റെക്കോര്‍ഡുകള്‍ തച്ചുതകര്‍ത്ത് 15കാരന്റെ വൈഭവം