പ്രതീകാത്മക ചിത്രം 
India

അച്ഛനും സഹോദരനും നോക്കിനില്‍ക്കേ 18കാരിയെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി; കൃഷിയിടത്തില്‍ വച്ച് ബലാത്സംഗം, കനാലിന് സമീപം അബോധാവസ്ഥയില്‍ 

ഉത്തര്‍പ്രദേശില്‍ അച്ഛനും സഹോദരനും നോക്കിനില്‍ക്കേ, 18കാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അച്ഛനും സഹോദരനും നോക്കിനില്‍ക്കേ, 18കാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കനാലിന് സമീപത്ത് അബോധാവസ്ഥയില്‍ കണ്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18കാരിയെ തട്ടിക്കൊണ്ടുപോയി കൃഷിയിടത്തില്‍ വച്ച് പീഡിപ്പിച്ച രണ്ടു പ്രതികളെ പൊലീസ് പിടികൂടി.

ബരാബങ്കിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. വീട്ടില്‍ അച്ഛനും സഹോദരനും ഉള്ളപ്പോഴാണ് 18കാരിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കൃഷിയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് എസ്പി അരവിന്ദ് ചതുര്‍വേദി പറഞ്ഞു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് അച്ഛനും സഹോദരനും അറിഞ്ഞിരുന്നില്ല. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന മുതിര്‍ന്ന സഹോദരന്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് ഫോണില്‍ വിളിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ബന്ധുവിന്റെ ഫോണിലേക്കാണ് സഹോദരന്‍ വിളിച്ചത്. തുടര്‍ന്ന് 18കാരിക്ക് വിവരം കൈമാറാനായി ബന്ധു വീട്ടില്‍ എത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ അറിയുന്നത്. 

അതിനിടെ രണ്ടു ഗ്രാമവാസികള്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. കനാലിന് സമീപം അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ