Supreme Court 
India

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ജുഡീഷ്യറിയെ ആർക്കും ഭയപ്പെടുത്താനാവില്ലെന്ന് ചീഫ് ജസ്റ്റിസ്

Author : Damodaran K

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിലെ വൻതോതിലുള്ള ക്രമക്കേടുകൾക്കും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതിനുമെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയിലെ നേതാക്കളും നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ നോട്ടീസ് അയച്ചെങ്കിലും, ഹർജിക്കാരിൽ ഒരാളുടെ പെരുമാറ്റം കോടതി പരിശോധിക്കുമെന്നും അടുത്ത വാദവേളയിൽ അദ്ദേഹം വിശദീകരണം നൽകേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് കോടതിയിൽ വാക്കാൽ പരാമർശിച്ചു.

ആരുടെ പെരുമാറ്റത്തെക്കുറിച്ചാണ് കോടതി സൂചിപ്പിച്ചതെന്ന് ബെഞ്ച് വ്യക്തമാക്കില്ല. ഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുകയും കോടതി വളപ്പിൽ വലിയ തോതിൽ ആളുകൾ തടിച്ചുകൂടുകയും ചെയ്തിരുന്നു. ഇതിനെതിരായ അഭിഭാഷകരുടെ പരാമർശങ്ങൾക്കിടെ, കോടതിയെ വിരട്ടാൻ ആർക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിക്കാരിൽ ഒരാളുടെ കാര്യത്തിലുള്ള നോട്ടീസ് താൽക്കാലിക സ്വഭാവത്തിലുള്ളതാണെന്നും അദ്ദേഹം തന്റെ പെരുമാറ്റം വിശദീകരിക്കുന്നതിന് വിധേയമായി മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും കോടതി കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെക്കൂടാതെ സൗഗത റോയ് (തൃണമൂൽ കോൺഗ്രസ്), അഖിലേഷ് യാദവ് (സമാജ്‌വാദി പാർട്ടി), തേജസ്വി പ്രസാദ് യാദവ് (ആർജെഡി), സഞ്ജയ് റാവത്ത് (ശിവസേന യുബിടി), എം.എ. ബേബി (സിപിഐഎം), ഡി. രാജ (സിപിഐ), മഹുവ മാജി (ജെഎംഎം), സുപ്രിയ സുലെ (എൻസിപി ശരദ് പവാർ), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), തോൽ. തിരുമാവളവൻ (വിസികെ), സജ്ജാദ് അഹമ്മദ് കിച്‌ലൂ (നാഷണൽ കോൺഫറൻസ്) എന്നിവരാണ് സംയുക്ത ഹർജിയിലെ പ്രധാന കക്ഷികൾ. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് എന്നിവർ സമർപ്പിച്ച പ്രത്യേക ഹർജികളിലും കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്.

The Supreme Court bench headed by Chief Justice of India Surya Kant issued notice to the Election Commission of India on petitions filed by Leader of the Opposition Rahul Gandhi and other INDIA bloc leaders alleging large-scale voter deletions and irregularities in the Special Intensive Revision (SIR) of electoral rolls, while pointedly observing that one of the petitioners will have to explain his recent conduct to the court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍: സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവിഎസ് ലക്ഷ്മണന്‍ പിടിമുറുക്കുന്നു? ചീഫ് സെലക്ടര്‍ ആകാൻ പാര്‍ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന്‍ താരങ്ങള്‍

24 കിലോമീറ്റര്‍ മൈലേജ്, നാലു വേരിയന്റുകള്‍, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍

ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO