അനധികൃത കുടിയേറ്റക്കാരുമായി യുഎസ് വിമാനം അമൃത്സറിൽ  പിടിഐ
India

104 അനധികൃത കുടിയേറ്റക്കാര്‍ അടങ്ങിയ സംഘം; യു എസ് സൈനിക വിമാനം അമൃത്സറില്‍ (വീഡിയോ)

104 പേരടങ്ങുന്ന സംഘത്തില്‍ 33 പേര്‍ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം നാടുകടത്തിയ ഇന്ത്യാക്കാര്‍ അമൃത്സറിലെത്തി. 104 പേരെയാണ് യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. ഇവരില്‍ 79 പുരുഷന്മാരും 25 വനിതകളും 13 കുട്ടികളും ഉള്‍പ്പെടുന്നു.

ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ നിന്ന് പറന്നുയര്‍ന്ന സി-17 യുഎസ് സൈനിക വിമാനം ഉച്ചയ്ക്ക് 1.59 നാണ് ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവരെ സ്വീകരിക്കാന്‍ പൊലീസും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ആദ്യ ഇന്ത്യന്‍ സംഘമാണ് ഇന്ത്യയിലെത്തിയത്. 104 പേരടങ്ങുന്ന സംഘത്തില്‍ 33 പേര്‍ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, 30 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരുമാണ്. മൂന്ന് പേര്‍ വീതം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, രണ്ട് പേര്‍ ചണ്ഡീഗഡില്‍ നിന്നുള്ളവരുമാണ്.

നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട് രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന കര്‍ശന നടപടിയുടെ ഭാഗമായാണ് നാടുകടത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT