Marco Rubio Phto | AP
India

ഇന്ത്യയെ പിണക്കി പാകിസ്ഥാനുമായി യുഎസ് അടുപ്പം സ്ഥാപിക്കില്ല: മാര്‍ക്കോ റൂബിയോ

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: പാകിസ്ഥാനുമായോ മറ്റേതെങ്കിലും രാജ്യവുമായോ ഉള്ള അമേരിക്കയുടെ ബന്ധം ഒരിക്കലും ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധത്തിന് ഭംഗം വരുത്തുന്ന രീതിയിലായിരിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള അമേരിക്കയുടെ അടുപ്പം ആശങ്കപ്പെടുത്തുന്നവെന്ന റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മാര്‍ക്കോ റൂബിയോ മുംബൈയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാര്‍ അന്തിമ ഘട്ടത്തിലാണെന്നും ചുരുക്കം ചില കാര്യങ്ങളില്‍ മാത്രമാണ് ഇനി തീരുമാനമാകാനുള്ളതെന്നും അദ്ദേഹം അറിയിച്ചു.

1970കളില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണും സുരക്ഷാ ഉപദേഷ്ടാവ് ഹെന്റി കിസിഞ്ചറും പാകിസ്ഥാനോട് പക്ഷപാതം കാണിച്ചിരുന്ന സാഹചര്യം ഇപ്പോഴും ആവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് റൂബിയോ കൃത്യമായ മറുപടി നല്‍കി. ശീതയുദ്ധ കാലഘട്ടത്തിലെ സാഹചര്യമല്ല ഇന്നുള്ളതെന്നും, ഇന്ത്യയുമായുള്ള ബന്ധത്തെ പാകിസ്ഥാന്‍ പോലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാനുമായി അമേരിക്കയ്ക്ക് ബന്ധമുണ്ട് എന്നത് ആ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും ആണവായുധ സാന്നിധ്യവും കണക്കിലെടുത്താണെന്നും, മേഖലയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും സമാധാനം ഉറപ്പാക്കാനും ആ സ്വാധീനം ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടമായി റൂബിയോ ജാംനഗറിലേക്ക് തിരിച്ചു. അവിടെ ഊര്‍ജ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കും.

US relationship with Pakistan ‘will never come at expense’ of India ties, says Marco Rubio

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ കേസ്: പിണറായിക്ക് ആശ്വാസം, അപ്പീൽ നൽകാൻ അനുമതി; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

വിദ്യാരംഭം: കണ്ണൂരിലെ മൂകാംബികയിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ; ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്

സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഹൈക്കോടതി; കസ്റ്റഡിക്കെതിരായ ഹര്‍ജി പിന്‍വലിച്ച് സൗരവ് ദാസും ആശുതോഷ് റാങ്കയും

'ഞാനൊരു പബ്ലിക് ഫി​ഗറാണ്, പബ്ലിക് പ്രോപർട്ടിയല്ല!'; സൈബർ ആക്രമണങ്ങൾക്കെതിരെ ഖുശ്ബു

ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ യുവതികള്‍ മരിച്ചു