ഫയല്‍ ചിത്രം 
India

വിവാഹ മോചനം നേടിയ മകന്റെ ഭാര്യയെ കല്യാണം കഴിച്ച് അച്ഛന്‍; വിവരം അറിഞ്ഞ് ഞെട്ടി, 22കാരന്‍ പൊലീസ് സ്റ്റേഷനില്‍ 

ഉത്തര്‍പ്രദേശില്‍ അച്ഛന്‍ എവിടെ എന്ന് അറിയാന്‍ വിവരാവകാശം വഴി അന്വേഷിച്ച 22കാരന്‍ ഞെട്ടി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അച്ഛന്‍ എവിടെ എന്ന് അറിയാന്‍ വിവരാവകാശം വഴി അന്വേഷിച്ച 22കാരന്‍ ഞെട്ടി. താനുമായി വേര്‍പിരിഞ്ഞ ഭാര്യയെ അച്ഛന്‍ വിവാഹം ചെയ്തു എന്ന വിവരമാണ് 22കാരന് ലഭിച്ചത്. കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് ഇരുവരും വേര്‍പിരിഞ്ഞത്. 48കാരനായ അച്ഛന് വേര്‍പിരിഞ്ഞ ഭാര്യയില്‍ രണ്ടുവയസുള്ള കുട്ടിയുള്ളതായും വിവരാവകാശ രേഖയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബുദ്വാന്‍ ജില്ലയിലാണ് സംഭവം.വീട് വിട്ടുപോയ അച്ഛന്‍ എവിടെയാണ് ജീവിക്കുന്നത് എന്ന് അറിയാനാണ് 22കാരന്‍ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷിച്ചത്. 22കാരനുമായി വേര്‍പിരിഞ്ഞ ശേഷം മുന്‍ഭാര്യ അച്ഛനുമായി ഇഷ്ടത്തിലാവുകയും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പെണ്‍കുട്ടിക്ക് 18 വയസായപ്പോഴാണ് വിവാഹം നടന്നതെന്നും ഇരുവര്‍ക്കുമായി രണ്ടുവയസുള്ള കുട്ടി ഉള്ളതായും പൊലീസ് പറയുന്നു.
  
2016ലാണ് മകന്‍ വിവാഹം ചെയ്തത്. അന്ന് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. കുടുംബപരമായ കലഹത്തെ തുടര്‍ന്ന് കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും 22കാരന് സാധിച്ചില്ല. ഭര്‍ത്താവ് മദ്യപാനിയാണ് എന്ന കാരണം പറഞ്ഞാണ് പെണ്‍കുട്ടി വിവാഹമോചനം തേടിയതെന്ന് പൊലീസ് പറയുന്നു. 

വര്‍ഷങ്ങള്‍ക്ക്് ശേഷം വീട് വിട്ടിറങ്ങിയ അച്ഛന്‍ എവിടയാണ് എന്ന് അറിയുന്നതിന് വേണ്ടിയാണ് 22കാരന്‍ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷിച്ചത്.  ഇതിലൂടെയാണ് അച്ഛന്‍ മുന്‍ഭാര്യയെ വിവാഹം ചെയ്തതായി 22 കാരന്‍ അറിയുന്നത്. തുടര്‍ന്ന് 22കാരന്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതായി പൊലീസ് പറയുന്നു. നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറയുന്നു.

ജില്ലാ പഞ്ചായത്ത് രാജ് ഓഫീസിലാണ് മകന്‍ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷിച്ചത്. മകന് പണം നല്‍കുന്നത് നിര്‍ത്തിയതോടെയും അച്ഛന്‍ മാറി താമസിക്കാന്‍ തുടങ്ങിയതോടെയുമാണ് 22കാരന്‍ വിവരാവകാശ നിയമം അനുസരിച്ച് അച്ഛന്റെ വിവരങ്ങള്‍ തേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT