ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ വിദ്യാര്‍ഥി അധ്യാപകന്റെ കാര്‍ വൃത്തിയാക്കുന്ന സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബേസിക് എഡ്യൂക്കേഷന്‍ ഓഫീസര്‍ അഖണ്ഡ് പ്രതാപ് സിങ്ങ് അറിയിച്ചു.
സിക്കന്ദ്രബാദ് ബ്ലോക്കിലെ ഫരീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രൈമറി സ്‌കൂളില്‍ അധ്യാപകന്റെ കാര്‍ വൃത്തിയാക്കുന്ന വിദ്യാര്‍ഥിയുടെ ദൃശ്യങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ അഖണ്ഡ് പ്രതാപ് സിങ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാല്‍ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അഖണ്ഡ് പ്രതാപ് സിങ്ങ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates