പ്രതീകാത്മക ചിത്രം 
India

യുവതിയെ അയല്‍വാസി പീഡിപ്പിച്ചു; പൊലീസില്‍ പരാതി നല്‍കി; യുവാവിന്റെ മാതാപിതാക്കള്‍ 30കാരിയെ തീകൊളുത്തി

ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവാവിനെതിരെ പരാതി നല്‍കിയ 30കാരിയെ തീ കൊളുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവാവിനെതിരെ പരാതി നല്‍കിയ 30കാരിയെ തീ കൊളുത്തി. യുവാവിന്റെ മാതാപിതാക്കളാണ് തീകൊളുത്തിയത്. ഉത്തര്‍പ്രദേശിലെ കുല്‍പ്പഹാറിലാണ് സംഭവം. 

മകനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയതില്‍ മാതാപിതാക്കള്‍ രോഷാകുലരായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ഝാന്‍സി മെഡിക്കള്‍ കോളജില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ നില ഗുരുതരമാണ്. ശനിയാഴ്ചയാണ് യുവതി അയല്‍വാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ലൈംഗികമായി പീഡിപ്പിച്ചും മര്‍ദ്ദിച്ചെന്നുമായിരുന്നു പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായി യുവാവിന്റെ രക്ഷിതാക്കല്‍ മണ്ണെണ്ണയൊഴിച്ച് യുവതിയെ തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍