പെറ്റല്‍ ഗലോട്ട് യുഎന്നില്‍ സംസാരിക്കുന്നു 
India

അധിനിവേശ കശ്മീരില്‍ നിന്ന് ഒഴിഞ്ഞുപോണം; യുഎന്നില്‍ പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വീണ്ടും കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വീണ്ടും കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാന്‍ ആദ്യം സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കൂ എന്ന് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റല്‍ ഗലോട്ട് പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ, പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കാക്കര്‍ കശ്മീര്‍ പ്രശനം ഉയര്‍ത്തിയിരുന്നു. 

' ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമായ പ്രചാരണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ഈ വേദിയെ സ്ഥിരമായി ഉപയോഗിക്കുകയാണ്. സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാന്‍ ഇതെല്ലാം ചെയ്യുന്നതെന്ന് യുഎന്‍ അംഗരാജ്യങ്ങള്‍ക്ക് അറിയാം. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാകിസ്ഥാന് അവകാശമില്ല. 

ദക്ഷിണേഷ്യന്‍ മേഖലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ പാകിസ്ഥാന്‍ മൂന്നു കാര്യങ്ങള്‍ ചെയ്യണം. ആദ്യം അതിര്‍ത്തി കടന്നുള്ള ഭീകരവാദവും തീവ്രവാദികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും അവസാനിപ്പിക്കണം. രണ്ടാമതായി, പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന അധിനിവേശ കശ്മീരില്‍ നിന്ന് ഒഴിഞ്ഞുപോകണം. മൂന്ന്, പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി നടക്കുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക'-പെറ്റല്‍ ഗലോട്ട് പറഞ്ഞു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT