Vande Bharat staff clash with dustbins, belts in Delhi 
India

തമ്മില്‍ത്തല്ലി വന്ദേ ഭാരതിലെ കാറ്ററിങ് ജീവനക്കാര്‍; അടിക്ക് കനത്ത പിഴ ചുമത്തി ഐആര്‍സിടിസി

ആറു പേര്‍ പരസ്പരം പോരടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലെ കാറ്ററിംഗ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. റെയില്‍വെ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ആയിരുന്നു സംഘര്‍ഷം. ആറു പേര്‍ പരസ്പരം പോരടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

സ്‌റ്റേഷനിലെ ചവറ്റുകുട്ടകള്‍ എറിഞ്ഞും, ബെല്‍റ്റു കൊണ്ട് അടിച്ചും, ഇടിച്ചുമായിരുന്നു പ്ലാറ്റ് ഫോം ജീവനക്കാര്‍ സംഘര്‍ഷ ഭൂമിയാക്കിയത്. സംഘര്‍ഷം പരിഹരിക്കാന്‍ പലരും ഇടപെട്ടെങ്കിലും 'ശക്തമായ പോരാട്ടമായിരുന്നു' നടന്നത് എന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

സംഭവം വ്യാപക ചര്‍ച്ചയ്ക്ക് വഴിവച്ചതോടെ വിഷയത്തില്‍ ഐആര്‍സിടിസി നടപടി എടുക്കുകയും ചെയ്തു. സംഘര്‍ഷത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഐആര്‍സിടിസിയും നടപടി പ്രഖ്യാപിച്ചത്. ഗൗരവകരമായ വിഷയമാണ് അരങ്ങേറിയത് എന്ന് ചൂണ്ടിക്കാട്ടിയ ഐആര്‍സിടിസി സംഘര്‍ത്തിന്റെ ഭാഗമായി വാല് പേരെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും അറിയിച്ചു. ഇവരെ ജോലിയില്‍ നിന്ന് നീക്കിയതായും അറിയിച്ചു. ജീവനക്കാരെ നിയോഗിച്ച കമ്പനിക്കും ഐആര്‍സിടിടിസി പിഴ ചുമത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 5 ലക്ഷം രുപയാണ് സേവന ദാതാവിന് ഐആര്‍സിടിസി പിഴ ചുമത്തിയിരിക്കുന്നത്.

A violent clash erupted among the catering staff of a Vande Bharat Express train at Delhi's Hazrat Nizamuddin Railway Station.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT