ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുന്ന വിഭാകര്‍ ശാസ്ത്രി  എഎന്‍ഐ
India

'ഖാര്‍ഗെ ജി, ഞാന്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നു!'; മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ വിഭാകര്‍ ശാസ്ത്രി ബിജെപിയില്‍

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ അംഗത്വം എടുത്തത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ വിഭാകര്‍ ശാസ്ത്രി ബിജെപിയില്‍ ചേര്‍ന്നു.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതിനു പിന്നാലെയാണ് ശാസ്ത്രി ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 'ജയ് ജവാന്‍, ജയ് കിസാന്‍' എന്ന കാഴ്ചപ്പാടുമായി ബന്ധപ്പെടാന്‍ തനിക്ക് അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ എന്നിവരോട് വിഭാകര്‍ നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 'ജയ് ജവാന്‍, ജയ് കിസാന്‍' എന്ന കാഴ്ചപ്പാട് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്തെ സേവിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

'ബഹുമാനപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ജി! ബഹുമാനപ്പെട്ട സര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജിക്കത്ത് സമര്‍പ്പിക്കുന്നു. ആദരവോടെ വിഭാകര്‍ ശാസ്ത്രി എന്നാണ് എക്‌സില്‍ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT