മുട്ടു വരെ നീളമുള്ള നെക്‌ലേസ് അണിഞ്ഞ് സ്ത്രീ, ടെലിവിഷന്‍ ചിത്രം 
India

ഭര്‍ത്താവ് സമ്മാനിച്ചത് മുട്ടുവരെ നീളമുള്ള '125 പവന്റെ' നെക്‌ലേസ്, വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷിച്ച് പൊലീസ്, സത്യമിത്

മഹാരാഷ്ട്രയില്‍ മുട്ടുവരെ നീളമുള്ള നെക്‌ലേസ് അണിഞ്ഞ സ്ത്രീയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മുട്ടുവരെ നീളമുള്ള നെക്‌ലേസ് അണിഞ്ഞ സ്ത്രീയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഭര്‍ത്താവാണ് ഒരു കിലോഗ്രാം തൂക്കമുള്ള നെക്‌ലേസ് സമ്മാനമായി നല്‍കിയത്. സ്വര്‍ണം കൊണ്ടാണ് ഇത് പണികഴിപ്പിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേവലം 38,000 രൂപ നല്‍കി വാങ്ങിയ ഇമിറ്റേഷന്‍ ഗോള്‍ഡാണ് ഇതെന്ന് പൊലീസ് കണ്ടെത്തി.

ഭിവണ്ടിയിലാണ് സംഭവം. മുട്ടു വരെ നീളമുള്ള നെക്‌ലേസ് അണിഞ്ഞ് നില്‍ക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വൈറലായതോടെ, നിജസ്ഥിതി അറിയാന്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഇത് ഇമിറ്റേഷന്‍ ഗോള്‍ഡാണ് എന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട്  ഭര്‍ത്താവ് ബാലയെ പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഭര്‍ത്താവ് സത്യം വെളിപ്പെടുത്തിയത്.

ജ്വല്ലറി കടയില്‍ നിന്ന് 38,000 രൂപ നല്‍കിയാണ് മാല വാങ്ങിയതെന്ന് ബാല പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് മുന്‍കരുതലിന്റെ ഭാഗമായാണ് സംഭവം അന്വേഷിക്കാന്‍ തീരുമാനിച്ചത്. കുറ്റവാളികള്‍ ഇത് അവസരമായി എടുക്കുമെന്ന നിഗമനത്തിലാണ് നിജസ്ഥിതി അന്വേഷിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് ബാലയെ വിളിപ്പിക്കുകയായിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT