രാഹുല്‍ ഗാന്ധി- വിജയ് 
India

'നീറ്റ് റദ്ദാക്കണം; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പൂര്‍ണ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് കൈമാറണം'

നീറ്റ് വിഷയത്തില്‍ തങ്ങളുടെ നിലപാട് വിട്ടുവീഴ്ചയില്ലാത്തതും ഉറച്ചതുമാണെന്നും ടിവികെ വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: നീറ്റ് പരീക്ഷ പൂര്‍ണമായും റദ്ദാക്കി മെഡിക്കല്‍ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്ന് തമിഴക വെട്രി കഴകം. സംസ്ഥാനങ്ങളെ മെഡിക്കല്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്നും, സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വിദ്യാഭ്യാസം കൂടുതല്‍ ശക്തമായി ഉള്‍പ്പെടുത്തണമെന്നും ടിവികെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ടിവികെയുടെ പ്രതികരണം.

വോട്ടിനായി നീറ്റ് റദ്ദാക്കുമെന്ന് തെറ്റായ വാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ തട്ടിപ്പില്‍ ടിവികെ പങ്കാളിയാകില്ല. ഡിഎംകെയുടെ പേര് പരാമര്‍ശിക്കാതെയാണ് ടിവികെയുടെ വിമര്‍ശനം. 2021ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് ഡിഎംകെ വാഗ്ദനം ചെയ്തിരുന്നു.

വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റണമെന്നും ടിവികെ ആവശ്യപ്പെട്ടു. നീറ്റ് വിഷയത്തില്‍ തങ്ങളുടെ നിലപാട് വിട്ടുവീഴ്ചയില്ലാത്തതും ഉറച്ചതുമാണെന്നും ടിവികെ വ്യക്തമാക്കി. നീറ്റ് യു.ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്ന സാഹചര്യം ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷാ സംവിധാനത്തിന്റെ പോരായ്മകള്‍ തുറന്നുകാട്ടിയെന്നും പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

Vijay's TVK Demands Complete Scrapping Of NEET Amid Raging Protests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു; രാഹുല്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നു : കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

കെഎസ് യു പ്രസിഡന്റിന് പറയാനുള്ളത് കേട്ടു, ടാറ്റയുടെ നിക്ഷേപത്തില്‍ ആശയക്കുഴപ്പമില്ല: മുഖ്യമന്ത്രി

നെഞ്ചില്‍ പിടിച്ചു എന്ന് കുട്ടി മൊഴി കൊടുത്താല്‍ അതിനെ മാറിടം എന്ന അര്‍ഥത്തില്‍ കാണണം: ഹൈക്കോടതി

റെയിൽവേയിൽ വീണ്ടും അവസരം! 4,098 ഒഴിവുകൾ, ഡിപ്ലോമ മതി; വിജ്ഞാപനം ഉടൻ...

പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു; ഞെട്ടിക്കുന്ന ആരോപണവുമായി ജോജു