മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് പരിക്കേറ്റയാള്‍ ട്വിറ്റര്‍ ചിത്രം 
India

കര്‍ഷക സമരത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റി; രണ്ടുപേര്‍ മരിച്ചു; 8  പേരുടെ നില ഗുരുതരം (വീഡിയോ)

ഉത്തര്‍പ്രദേശില്‍ കര്‍ഷക സമരക്കാരുടെ ഇടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി. 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷക സമരക്കാരുടെ ഇടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിതായി റിപ്പോര്‍ട്ടുകള്‍. രണ്ട് കര്‍ഷകര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ലക്കിന്‍ംപൂര്‍ ഏരിയയിലാണ് സംഭവം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഈ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഇതിനിടയില്‍ വന്‍ തോതില്‍ ഉന്തുംതള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു. രണ്ട് പേര്‍ മരിച്ചതായും പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയിലാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
 

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകല്‍ ഉണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദി നിർദ്ദേശിച്ചു; സിബിഎസ്ഇ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

Today's Rashi Phalam June 3 | ജോലിയിൽ ഉയർച്ച, പ്രണയ ബന്ധങ്ങളിൽ അടുപ്പം കൂടും

10 സിക്സുകൾ, 117 പന്തിൽ 158 അടിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ; ഉത്തരാഖണ്ഡ് ഗോൾഡ് കപ്പിൽ ഗോവയെ തകർത്ത് കേരളം

പിവി സിന്ധുവിന് നേട്ടം; 3 വര്‍ഷത്തിനു ശേഷം റാങ്കിങില്‍ മുന്നേറ്റം

'കലാച്ചി' വായിച്ച് ആത്മഹര്‍ഷം പൂണ്ടു; കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചു; ആരോപണത്തിന്റെ പ്രഭവസ്ഥാനം വ്യക്തം; വിവാദത്തില്‍ പ്രതികരിച്ച് കെആര്‍ മീര

SCROLL FOR NEXT